തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചുവെന്ന വാർത്തകൾ തള്ളി ആരോഗ്യമന്ത്രി കെ.കെ. ശൈലജ. ആവശ്യമില്ലാതെ ചിലർ വിവാദങ്ങളുണ്ടാക്കുകയാണെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.
കോവിഡ് നെഗറ്റീവായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജായ മുഖ്യമന്ത്രി വീട്ടിൽ ക്വാറന്റൈനിൽ കഴിയുകയാണ്.
പൊതുപരിപാടിയിൽ പങ്കെടുക്കാനല്ല പോയത്. എന്തുണ്ടായാലും വിവാദമുണ്ടാക്കാനാണ് ആളുകൾ ശ്രമിക്കുന്നതെന്നും കെ.കെ. ശൈലജ വ്യക്തമാക്കി.