തിരുവനന്തപുരം: സംസ്ഥാനത്തെ മിക്ക ജില്ലകളിലും ഇന്ന് മെഗാ വാക്സിനേഷൻ മുടങ്ങും. കോവിഷീൽഡ് വാക്സിന്റെ സ്റ്റോക്ക് കുറഞ്ഞ സാഹചര്യത്തിൽ ക്യാംപുകൾ തത്കാലം നിർത്തി വയ്ക്കാൻ തീരുമാനിച്ചു.
തിരുവനന്തപുരം, എറണാകുളം ഉൾപ്പടെ അഞ്ച് ജില്ലകളിൽ വാക്സിൻ സ്റ്റോക്ക് തീർന്നു. ഇന്ന് അടുത്ത ബാച്ച് വാക്സിൻ എത്തിയെങ്കിൽ മാത്രമേ നാളെ ക്യാംപുകൾ പുനരാരംഭിക്കാൻ സാധിക്കു.
ഇന്ന് വൈകിട്ട് കൂടുതൽ ഡോസ് കോവിഷീൽഡ് വാക്സിൻ എത്തുമെന്നാണ് കേന്ദ്രം നേരത്തെ അറിയിച്ചിരുന്നത്. വാക്സിൻ എത്തി ജില്ലകളിലേക്ക് കൈമാറിയാൽ മാത്രമേ നാളെ മെഗാ ക്യാമ്പുകൾ പുനരാരംഭിക്കാൻ സാധിക്കു.