കൊച്ചി: ഇടവേളയ്ക്കുശേഷം സംസ്ഥാനത്ത് ഇന്ധനവില കുറഞ്ഞു. പെട്രോളിന് 16 പൈസയും ഡീസലിന് 14 പൈസയുമാണ് ഇന്ന് കുറഞ്ഞത്.
ഇതോടെ കൊച്ചിയില്‍ പെട്രോള്‍ വില 90.75 രൂപയും ഡീസല്‍ വില 85.32 രൂപയുമായി. തിരുവനന്തപുരത്താകട്ടെ പെട്രോള്‍ വില 92.28 രൂപയായപ്പോള്‍ ഡീസല്‍വില 86.75 രൂപയുമായി.
ഈ മാസം ഇതാദ്യമായാണു ഇന്ധനവിലയില്‍ മാറ്റമുണ്ടാകുന്നത്. കഴിഞ്ഞ മാസം 30ന് ഇന്ധനവില കുറഞ്ഞശേഷം മാറ്റമില്ലാതെ തുടരുകയായിരുന്നു.
സ്വര്‍ണവില കുറഞ്ഞു
കൊച്ചി: ഇന്നലത്തെ വന്‍ വര്‍ധനയ്ക്കുശേഷം സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്നു കുറഞ്ഞത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 4,370 രൂപയും പവന് 34,960 രൂപയുമായി. ഇന്നലെ ഗ്രാമിന് 40 രൂപയും പവന് 320 രൂപയും വര്‍ധിച്ചതിനു പിന്നാലെയാണ് ഇന്നു വില കുറഞ്ഞത്.