ചാരുംമൂട്: പരിശീലനം ലഭിച്ച ആർഎസ്എസ് സംഘമാണ് ആസൂത്രിത കൊലപാതകത്തിന് പിന്നിലെന്ന് വ്യക്തമായതായി സിപിഎം ചാരുംമൂട് ഏരി യ സെക്രട്ടറി ബി.ബിനു.
2004ൽ വള്ളികുന്നം മുസ്ലീം പള്ളിയിൽ കയറി നിസ്കരിച്ചുകൊണ്ടിരുന്ന അഷ്റഫിനെ കൊലപ്പെടുത്തിയതിന് സമാനമായിട്ടാണ് പടയണിവെട്ട് ക്ഷേത്രത്തിൽ വിഷു ഉത്സവദിവസം ആർഎസ്എസുകാർ എസ്എഫ്ഐ പ്രവർത്തകൻ അഭിമന്യു (15) വിനെയും കൊലപ്പെടുത്തിയിരിക്കുന്നത്.
കാപ്പ ചുമത്തി ജില്ലയ്ക്ക് പുറത്തേക്ക് മാറ്റിച്ച ആർഎസ്എസുകാർ കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി വള്ളികുന്നത്ത് താവളമടിച്ചത് ഇതിന് ദൃഷ്ടാന്തമാണ്. ഈ പ്രദേശത്ത് മയക്കുമരുന്ന് മാഫിയാസംഘങ്ങളുടെ നിയന്ത്രണം ചില ആർഎസ്എസ്, ബിജെപി പ്രമുഖന്മാർക്കാണ്. അ
ഭിമന്യുവിനോടൊപ്പം പത്താം ക്ലാസ്സിൽ പഠിക്കുന്ന വള്ളികുന്നം മങ്ങാട്ട് കാശിനാഥൻ (15), നഗരൂർ കുറ്റിയിൽ ആദർശ് ലാൽ (18) എന്നിവരെയും ആർഎസ്എസ്.ക്രൂരമായി ആക്രമിച്ചിരിക്കുകയാണെന്നും ബി. ബിനു പ്രസ്താവനയിൽ പറഞ്ഞു.