മ​ന്‍​സൂ​ര്‍ വ​ധ​ക്കേ​സ്; ര​തീ​ഷ് ജീവനൊടുക്കിയെന്ന് കൂ​ട്ടു​പ്ര​തി​ക​ള്‍!  വി​ശ്വ​സി​ക്കാ​ന​വാ​തെ ക്രൈം​ബ്രാ​ഞ്ച്;  ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​ നടത്തും

സ്വ​ന്തം ലേ​ഖ​ക​ന്‍
കോ​ഴി​ക്കോ​ട്: മ​ന്‍​സൂ​ര്‍ വ​ധ​ക്കേ​സി​ലെ ര​ണ്ടാം​പ്ര​തി​യും ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ല്‍ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തു​ക​യും ചെ​യ്ത ര​തീ​ഷ് ക​ടു​ത്ത മാ​ന​സി​ക സ​മ്മ​ര്‍​ദത്തി​ലാ​യി​രു​ന്നു​വെന്നു കൂ​ട്ടു​പ്ര​തി​ക​ള്‍. ര​തീ​ഷി​ന് ആ​ത്മ​ഹ​ത്യാ പ്ര​വ​ണ​ത​യു​ണ്ടാ​യി​രു​ന്ന​താ​യും മ​ന്‍​സൂ​ര്‍ വ​ധ​ക്കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ള്‍ ചോ​ദ്യം ചെ​യ്യ​ലി​ല്‍ പറഞ്ഞു.

അ​തേ​സ​മ​യം ഇ​വ​രു​ടെ മൊ​ഴി വി​ശ്വ​സ​നീ​യ​മ​ല്ലെ​ന്നാ​ണ് ര​തീ​ഷി​ന്‍റെ ദു​രൂ​ഹ​മ​ര​ണം അ​ന്വേ​ഷി​ക്കു​ന്ന ജി​ല്ലാ ക്രൈം​ബ്രാ​ഞ്ച് സം​ഘം ക​രു​തു​ന്ന​ത്.ര​തീ​ഷി​നൊ​പ്പം ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന വി​പി​ന്‍, ശ്രീ​രാ​ഗ് എ​ന്നി​വ​രെ മ​ന്‍​സൂ​ര്‍ വ​ധ​ക്കേ​സ് അ​ന്വേ​ഷി​ക്കു​ന്ന സം​സ്ഥാ​ന ക്രൈം​ബ്രാ​ഞ്ച് ക​ഴി​ഞ്ഞ ദി​വ​സം അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

ഇ​വ​രെ ര​തീ​ഷി​ന്‍റെ ദു​രൂ​ഹ​മ​ര​ണം അ​ന്വേ​ഷി​ക്കു​ന്ന ജി​ല്ലാ ക്രൈം​ബ്രാ​ഞ്ച് ചോ​ദ്യം ചെ​യ്തി​രു​ന്നു. ര​തീ​ഷി​ന്‍റേത് ആ​ത്മ​ഹ​ത്യ​യാ​ണെന്നു ത​ന്നെ​യാ​ണ് ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​വ​ര്‍ പ​റ​യു​ന്ന​ത്. മൂ​ന്നു​പേ​ര്‍ മാ​ത്ര​മാ​യി​രു​ന്നു ര​തീ​ഷി​ന്‍റെ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​ത്. മ​റ്റാ​രും ഒ​ളി​യി​ട​ത്തി​ല്‍ താ​മ​സി​ച്ചി​രു​ന്ന​തി​നു തെ​ളി​വു​ക​ള്‍ ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും ജി​ല്ലാ ക്രൈം​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി പ​റ​ഞ്ഞു.

ശാ​സ്ത്രീ​യ തെ​ളി​വു​ക​ള്‍ അ​ടി​സ്ഥാ​ന​മാ​ക്കി മാ​ത്ര​മേ ഈ ​കേ​സി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്താ​നാ​വൂ. ര​തീ​ഷി​ന്‍റേത് ആ​ത്മ​ഹ​ത്യ​യാ​ണോ കൊ​ല​പാ​ത​ക​മാ​ണോ​യെ​ന്ന​തി​ല്‍ ഇ​പ്പോ​ഴും വ്യ​ക്തത​യാ​യി​ട്ടി​ല്ല. പോ​സ്റ്റുമോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ട് വ​രും ദി​വ​സ​ങ്ങ​ളി​ല്‍ ല​ഭി​ക്കു​മെ​ന്നാ​ണ് വി​വ​രം.

കൂ​ടാ​തെ ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ളു​ടെ പ​രി​ശോ​ധ​നാ റി​പ്പോ​ര്‍​ട്ടും ല​ഭി​ക്കേ​ണ്ട​താ​യു​ണ്ട്. ഫോ​റ​ന്‍​സി​ക് സ​ര്‍​ജ​ന്‍​മാ​രു​ടെ​യും സ​യ​ന്‍റഫി​ക് വി​ദ​ഗ്ധ​രു​ടെയും വി​ല​യി​രു​ത്ത​ലു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് തു​ട​ര്‍​ന​ട​പ​ടി​‍ സ്വീ​ക​രി​ക്കു​ന്ന​ത്. ര​തീ​ഷു​ള്‍​പ്പെ​ടെ​യു​ള്ള പ്ര​തി​ക​ള്‍​ക്ക് ഒ​ളി​വി​ല്‍ താ​മ​സി​ക്കാ​ന്‍ പ്രാ​ദേ​ശി​ക സ​ഹാ​യം ല​ഭി​ച്ച​താ​യി അ​ന്വേ​ഷ​ണ​സം​ഘം നേ​ര​ത്തെ ക​ണ്ടെ​ത്തി​യി​രു​ന്നു.

Related posts

Leave a Comment