അഹമ്മദാബാദ്: ഗുജറാത്തിൽ 150 കോടി രൂപ വിലവരുന്ന ഹാഷിഷുമായി എട്ട് പാക്കിസ്ഥാൻ പൗരന്മാർ പിടിയിൽ.
30 കിലോയോളം ഹാഷിഷുമായി ഇവരെ ഗുജറാത്ത് തീരത്തുനിന്നുമാണ് ഭീകരവിരുദ്ധ സേന പിടികൂടിയത്.
ഹാഷിഷ് ഗുജറാത്തിലെത്തിച്ച് റോഡ് മാർഗം പഞ്ചാബിലേക്ക് കൊണ്ടുപോകാനിയിരുന്നു ഇവരുടെ പദ്ധതി.
പാക്കിസ്ഥാനിൽ രജിസ്റ്റർ ചെയ്തിട്ടുള്ള നൂഹ് എന്ന ബോട്ടാണ് ഗുജറാത്തിലെ കുച്ചിലുള്ള ജഖാവു തീരത്തെത്തിയത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കോസ്റ്റ് ഗാർഡിന്റെ കൂടി സഹായത്തോടെ ഇവരെ ഭീകരവിരദ്ധ സേന പിടികൂടിയത്.
സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായും വികരവിരുദ്ധ സേന അറിയിച്ചു.