മാവേലിക്കര: ദളിത് പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത കേസില്‍ ഒന്നാം പ്രതി അറസ്റ്റിലായതിന് പിന്നാലെ പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കി പോലാസ്.
തഴക്കര വെട്ടിയാര്‍ സ്വദേശിനിയായ പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത സംഭവത്തില്‍ കരുനാഗപ്പള്ളി പടനായര്‍കുളങ്ങര വടക്ക് മൈത്രി നഗറില്‍ കരുണയില്‍ പ്രഭാത് (29) ആണ് റിമാന്‍ഡിലായത്.
പെണ്‍കുട്ടിയുടെ പരാതി പ്രകാരം, കൂട്ടബലാല്‍സംഗം ചെയ്തതായി കുറത്തികാട് പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസില്‍, ശൂരനാട് പതാരം സ്വദേശി ജിതിന്, അഖില്‍, വിഷ്ണു എന്നീ മൂന്നു പ്രതികള്‍ കൂടിയുണ്ടായിരുന്നു എന്നാല്‍ രണ്ടാം പ്രതി ജിതിന് രണ്ടു ദിവസം മുമ്പ് ആത്മഹത്യ ചെയ്തു.
ബാക്കിയുള്ളവര്‍ക്കായുള്ള തെരച്ചിലാണ് കുറത്തികാട് പോലീസ് ഊര്‍ജ്ജിതമാക്കിയിരിക്കുന്നത്.2020 മാര്‍ച്ച് 1 നാണ് കേസിനാസ്പദമായ ആദ്യ സംഭവം നടന്നത്. ഒന്നാം പ്രതി പ്രഭാത്, പെണ്‍കുട്ടിയെ സ്നേഹം നടിച്ച് വിവാഹ വാഗ്ദാനം നല്‍കിയായിരുന്നു ബലാല്‍സംഗത്തിനിരയാക്കിയതെന്ന് എഫ്ഐആറില്‍ പറയുന്നു.
മൂന്നാം പ്രതി അഖില്‍, മാര്‍ച്ച് 1 ന് വെട്ടിയാര്‍ കളത്തട്ട് ജംഷനില്‍ നിന്നും പെണ്‍കുട്ടിയെ ബൈക്കില്‍ പ്രഭാതിന്റെ കരുനാഗപ്പളളിയിലെ വീട്ടിലെത്തിച്ചു.
പിറ്റേന്ന് രാവിലെ രണ്ടാം പ്രതി ജിതിന് പെണ്‍കുട്ടിയെ ബല്‍സംഗം ചെയ്തു.സംഭവം പുറത്തു പറയുമെന്ന് ഭീഷണിപ്പെടുത്തിയും വീഡിയോ കോളുകള്‍ ചെയ്ത് അനാവശ്യ രംഗങ്ങള്‍ റെക്കോര്‍ഡ് ചെയ്തു വെച്ചും പെണ്‍കുട്ടിയെ മാനസികമായി പീഡിപ്പിച്ചു.
2020 മെയ് മാസത്തിലെ ഒരു ദിവസം പുലര്‍ച്ചെ ഒന്നിന് പെണ്‍കുട്ടിയെ വീട്ടില്‍ നിന്നും വിളിച്ചിറക്കി കൊണ്ടുപോയി പ്രഭാതും ജിതിനും ബലാല്‍സംഗം ചെയ്തു. പ്രഭാതിനും ജിബിനും ഒത്താശ ചെയ്തു കൊടുത്തതിനും പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയതിനുമാണ് വിഷ്ണുവിനെ പ്രതി ചേര്‍ത്തത്.
ഒന്നാം പ്രതി പ്രഭാത്് ആര്‍എസ്എസ് പ്രവര്‍ത്തകനാണെന്ന് പറയപ്പെടുന്നു. ബാക്കിയുള്ള രണ്ട് പ്രതികള്‍ ഉടന്‍ അറസ്റ്റിലാകുമെന്ന് കുറത്തികാട് പോലീസ് അറിയിച്ചു.