കൊച്ചി: സിനിമയിലെ വില്ലന്‍ വേഷങ്ങളില്‍ തിളങ്ങിയ തൃക്കാക്കര സ്വദേശി പ്രസാദ് ജീവിതത്തിലും വില്ലന്‍ തന്നെ. ഇന്നലെ മാരക ലഹരി മരുന്നുകളുമായി ഇയാളെ എറണാകുളത്തുനിന്നു പിടികൂടിയതിനു പിന്നാലെയാണ് പ്രസാദിന്റെ തിരശീലക്കു പിന്നിലെ “വില്ലന്‍’ മുഖം പുറത്തറിയുന്നത്.
ഇയാള്‍ക്കെതിരേ വിവിധ പോലീസ് സ്റ്റേഷനുകളില്‍ അക്രമങ്ങളുമായി ബന്ധപ്പെട്ട് കേസ് നിലവിലുള്ളതായാണ് പ്രസാദിനെ പിടികൂടിയ എക്സൈസ് വ്യക്തമാക്കുന്നത്. എറണാകുളം എക്സൈസ് സര്‍ക്കിള്‍ ഓഫീസിന്റെ നേതൃത്വത്തില്‍ ഇന്നലെ നഗരത്തില്‍ നടത്തിയ റെയ്ഡില്‍ നോര്‍ത്തിലുള്ള പരമാര റോഡില്‍നിന്നുമാണ് മാരക ലഹരിമരുന്നുമായി പ്രദാസിനെ എക്സൈസ് പിടികൂടിയത്.
ഇയാളില്‍ നിന്നും 2.5 ഗ്രാം ഹാഷിഷ് ഓയില്‍, 0.1 ഗ്രാം ബ്രൂപിനോര്‍ഫിന്‍, 15 ഗ്രാം കഞ്ചാവ്, വളയന്‍ കത്തി എന്നിവ കണ്ടെത്തിയിരുന്നു. പ്രസാദിന് ലഹരി വസ്തുക്കള്‍ ലഭിക്കുന്നത് എവിടെനിന്നാണെന്ന് എക്സൈസ് അന്വേഷിച്ച് വരികയാണ്. പ്രസാദ് മറ്റാര്‍ക്കെങ്കിലും ലഹരി വില്പന നടത്തിയിരുന്നോ എന്ന കാര്യങ്ങളും അന്വേഷണ പരിധിയില്‍ വരും.
നിവിന്‍ പോളി നായകനായ ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തില്‍ പ്രസാദ് വില്ലന്‍ വേഷം ചെയ്ത് ശ്രദ്ധ നേടിയിരുന്നു. അടുത്തയിടെ നഗരത്തിലെ ആഡംബര ഹോട്ടലുകളില്‍ കസ്റ്റസും എക്സൈസും ചേര്‍ന്ന് മിന്നല്‍ പരിശോധന നടത്തിയതിന് പിന്നാലെ നഗരത്തിന്റെ വിവിധയിടങ്ങളില്‍ എക്സൈസിന്റെ നേതൃത്വത്തില്‍ ലഹരി പരിശോധന തുടരുകയാണ്.