പ്രിയപ്പെട്ട സഹോദരിക്ക് പിറന്നാൾ ആശംസകളുമായി ദുൽഖർ സല്മാൻ. ഇത്തയുടെ സ്വകാര്യതയെ മാനിച്ച് പിറന്നാള്‍ വിവരം പ്രേക്ഷകരുമായി പങ്കുവയ്ക്കാറില്ലായിരുന്നു.
എന്നാൽ ഇത്തവണ ഇത് ചെയ്യണമെന്ന് തോന്നിയെന്നും ദുൽഖർ പറയുന്നു.
എന്റെ ചുമ്മിത്താത്തയ്ക്ക്, ഇത്തയ്ക്ക്, താത്സിന് ഏറ്റവും സന്തോഷകരമായ ജന്മദിനം നേരുന്നു.
ഇത്ത എന്റെ ആദ്യത്തെ സുഹൃത്താണ്. സഹോദരി എന്നതിലുപരി അമ്മയാണ്. ഞാൻ ഇത്തയുടെ ആദ്യ മകനാണ്.
ചെറുപ്പം മുതൽ സിനിമയോടും സംഗീതത്തോടും കാർട്ടൂണുകളോടുമുള്ള നമ്മുടെ പൊതുവായ സ്നേഹം.
ഞാൻ കഷ്ടപ്പെടുമ്പോൾ എപ്പോഴും എനിക്ക് പിന്തുണ നൽകുന്നയാൾ. മികച്ച മകൾ, സഹോദരി, സുഹൃത്ത്, മരുമകൾ, ചെറുമകൾ, ഭാര്യ, അമ്മ. അമുവിന്റെയും എന്റെ എല്ലാ സുഹൃത്തുക്കളുടെയും ഇത്ത.
പക്ഷേ എന്റെ മറിയത്തിന്റെ അമ്മായി എന്ന റോളാണ് എനിക്ക് ഏറ്റവും പ്രിയപ്പെട്ടത്. തിരക്കുകൾ കാരണം പഴയതു പോലെ കാണാനാകുന്നില്ല.
പക്ഷേ അതൊന്നും നമുക്കിടയിൽ ഒരു മാറ്റവും ഉണ്ടാക്കില്ല തനിക്കറിയാമെന്നും ദുൽഖർ കുറിക്കുന്നു.