സൗന്ദര്യം കൊണ്ടും അഭിനയമികവു കൊണ്ടും മലയാളികളുടെ മനംകവര്‍ന്ന അപൂര്‍വം നായികമാരിലൊരാളാണ് അനു സിത്താര,
മറ്റു നടികളില്‍ നിന്നു വ്യത്യസ്ഥമായി വിവാഹശേഷമായിരുന്നു അനു സിനിമയിലേക്ക് എത്തിയത്. ഫോട്ടോഗ്രാഫറായ വിഷ്ണുവാണ് അനുവിന്റെ ഭര്‍ത്താവ്.
ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. അതേ സമയം പലപ്പോഴും ഭര്‍ത്താവിനെയും കുടുംബത്തെയും കുറിച്ച് അനു സിത്താര തുറന്ന് പറയാറുണ്ടായിരുന്നു.
അനുവിന്റെ മാതാപിതാക്കള്‍ രണ്ടു വ്യത്യസ്ഥ മതങ്ങളില്പ്പെട്ടവരാണ്. അവരുടെ മാതൃകാ ജീവിതത്തെക്കുറിച്ച് അനു പലപ്പോഴും പറഞ്ഞിട്ടുണ്ട്.
അതുപോലെ തന്നെ ഭര്‍ത്താവ് വിഷ്ണുവിനെ കുറിച്ചും വാചാലയാവുകയാണ് നടിയിപ്പോള്‍. ഒരു ടെലിവിഷന്‍ പരിപാടിയിലാണ് നടി ഇക്കാര്യങ്ങള്‍ തുറന്നു പറഞ്ഞത്.
ക്യാവ്യ മാധവന്റെ ഛായയുണ്ടെന്ന് ചിലര്‍ പറഞ്ഞിട്ടുണ്ടെന്നും ഇത് കേള്‍ക്കുമ്പോള്‍ വലിയ സന്തോഷം തോന്നാറുണ്ടെന്നും അനു പറഞ്ഞു.
കാവ്യ ചേച്ചിയോടുള്ള ഇഷ്ടത്തില്‍ കുറച്ചൊക്കെ എനിക്കും കിട്ടിയിട്ടുണ്ടാവുമെന്ന വിശ്വാസമുണ്ട്. കാവ്യ ചേച്ചിയെ പോലുണ്ടെന്ന് പറയുമ്പോള്‍ ഞാന്‍ കണ്ണാടിയില്‍ നോക്കി നില്‍ക്കാറുണ്ട്.
എനിക്കിത് വരെ തോന്നിയിട്ടില്ല. കാവ്യ ചേച്ചിയുടെ സൗന്ദര്യമെന്ന് പറയുമ്പോള്‍ കണ്ണും മൂക്കും ഓരോന്ന് എടുത്ത് നോക്കിയാലും ഭംഗിയാണ്. അനു പറയുന്നു.
അതുപോലെ ഉണ്ടെന്ന് ആളുകളുടെ സ്നേഹം കൊണ്ട് തോന്നുന്നതാവും. വിവാഹ ജീവിതത്തിലെ പ്രശ്നം എന്നാണെന്ന ചോദ്യത്തിനും അനു ഉത്തരം പറഞ്ഞിരുന്നു.
എന്റെ ഇന്‍സ്റ്റാഗ്രാമിലടക്കം മിക്ക ഫോട്ടോസും എടുത്തത് ഭര്‍ത്താവായ വിഷ്ണുവേട്ടനാണ്. അദ്ദേഹത്തിന്റെ പ്രൊഫഷന് അതാണ്.
ഒരു ഫോട്ടോയ്ക്ക് പോലും നില്ക്കാന് മടിയുള്ള ആളാണ്. നല്ല ഫോട്ടോഗ്രാഫറാണ്. അതുകൊണ്ടാണെന്ന് തോന്നുന്നു. ഫോട്ടോ എടുക്കാന്‍ നില്‍ക്കില്ല.
കാരണം ചോദിക്കുമ്പോള്‍ മടി ആണെന്നാണ് പറയാറുള്ളത്. കല്യാണ ഫോട്ടോയില്‍ രണ്ടോ മൂന്നോ നല്ല ഫോട്ടോയെ ഉണ്ടാവുകയുള്ളു.
അതിലും പകുതി മറച്ച് പിടിച്ചാണ് പുള്ളി നില്‍ക്കുന്നത്. വിഷ്ണു വേട്ടനുമായി അടി ഉണ്ടാവാറുണ്ട്. കാരണമൊന്നും വേണമെന്നില്ലെന്നും അനു പറയുന്നു. വിഷു മാത്രമല്ല എന്റെ വീട്ടിലെ ഓരോ ആഘോഷങ്ങള്‍ക്കും പ്രത്യേകതയുണ്ട്.
അച്ഛനും അമ്മയും ഇന്റര്‍കാസ്റ്റ് മ്യാരേജ് ആണ്. അച്ഛന് മുസ്ലീമും അമ്മ ഹിന്ദുവുമാണ്. പെരുന്നാളും ഓണവുമൊക്കെ വരുമ്പോള്‍ അമ്മാമ്മ സദ്യ ഒരുക്കുമ്പോള്‍ ഉമ്മൂമ്മ ബിരിയാണി ഉണ്ടാക്കും. അവര്‍ തമ്മില്‍ പരസ്പരം രുചിച്ച് നോക്കാറുണ്ട്. അനു പറയുന്നു.