പൊ​ളി​റ്റി​ക്ക​ൽ ക്രി​മി​ന​ൽ​സിൽ നിന്നും രക്ഷനേടാൻ മ​ന്ത്രി ജി. ​സു​ധാ​ക​ര​ന്‍റെ പേ​രി​ൽ ബി​ജെ​പി നേ​താ​വി​ന്‍റെ  വക മൃത്യുഞ്ജയ ഹോമം


അ​ന്പ​ല​പ്പു​ഴ: പൊ​ളി​റ്റി​ക്ക​ൽ ക്രി​മി​ന​ൽ​സി​ൽനി​ന്നു​ള്ള ര​ക്ഷ​യ്ക്കാ​യി മ​ന്ത്രി ജി. ​സു​ധാ​ക​ര​ന്‍റെ പേ​രി​ൽ ബി​ജെ​പി നേ​താ​വി​ന്‍റെ വ​ക വ​ഴി​പാ​ട്.

ബി​ജെ​പി ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ൽ.​പി. ജ​യ​ച​ന്ദ്ര​നാ​ണ് മ​ന്ത്രി​യു​ടെ ജന്മ​ന​ക്ഷ​ത്ര​മാ​യ ച​ത​യം നാ​ളി​ൽ ക​ള​ർ​കോ​ഡ് മ​ഹാ​ദേ​വ​ക്ഷേ​ത്ര​ത്തി​ൽ മൃ​ത്യു​ഞ്ജ​യ​ഹോ​മം ന​ട​ത്തി​യ​ത്.

മാ​ന്യ​മാ​യി പൊ​തു​പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന കേ​ര​ള പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ജി. ​സു​ധാ​ക​ര​നെ ക​മ്യൂ​ണി​സ്റ്റ് പൊ​ളി​റ്റി​ക്ക​ൽ ക്രി​മി​ന​ൽ​സി​ന്‍റെ ക്രൂ​ര​മാ​യ പ്ര​വൃ​ത്തി​ക​ളി​ൽ നി​ന്നും സം​ര​ക്ഷി​ക്കു​ന്ന​തി​നു വേ​ണ്ടി​യാ​ണ് വ​ഴി​പാ​ട് ന​ട​ത്തി​യ​തെ​ന്ന് ബി​ജെ​പി നേ​താ​വ് പ​റ​ഞ്ഞു.

പൊ​ളി​റ്റി​ക്ക​ൽ ക്രി​മി​ന​ലു​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽനി​ന്നും ര​ക്ഷനേ​ടു​ന്ന​തി​നു വേ​ണ്ടി മു​ൻ മു​ഖ്യ​മ​ന്ത്രി വി.​എ​സ.് അ​ച്യു​താ​ന​ന്ദ​നുവേ​ണ്ടി 13 വ​ർ​ഷം മു​ന്പും ഇ​തേ പോ​ലെ മൃ​ത്യു​ഞ്ജ​യ ഹോ​മ വ​ഴി​പാ​ട് എ​ൽ.​പി. ജ​യ​ച​ന്ദ്ര​ൻ ന​ട​ത്തി​യി​ട്ടു​ണ്ട്.

Related posts

Leave a Comment