രണ്ടു ഡോസ് വാക്സിൻ എടുത്തവർക്കും രോഗം! കേരളത്തിലും ഇ​ര​ട്ട വ​ക​ഭേ​ദം വൈ​റ​സോ? വി​ശ​ദ പ​രി​ശോ​ധ​ന​യ്ക്ക് ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ നി​ര്‍​ദ്ദേ​ശം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ര​ണ്ട് ഡോ​സ് വാ​ക്‌​സി​ന്‍ സ്വീ​ക​രി​ച്ച​വ​ര്‍​ക്കും കൊ​വി​ഡ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​തോ​ടെ വി​ശ​ദ പ​രി​ശോ​ധ​ന​യ്ക്ക് ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ നി​ര്‍​ദ്ദേ​ശം.

സം​സ്ഥാ​ന​ത്ത് പ​ട​ര്‍​ന്നു പി​ടി​ക്കു​ന്ന​ത് ഇ​ര​ട്ട വ​ക​ഭേ​ദം വ​ന്ന വൈ​റ​സാ​ണോ എ​ന്ന സം​ശ​യ​മാ​ണ് ഉ​യ​രു​ന്ന​ത്.

ഇ​തു ക​ണ്ടെ​ത്താ​ന്‍ ആ​രോ​ഗ്യ​വ​കു​പ്പി​ന് ഉ​ന്ന​ത​ത​ല യോ​ഗം നി​ര്‍​ദ്ദേ​ശം ന​ല്‍​കി. ഇ​ന്ന​ലെ ചേ​ര്‍​ന്ന കോ​ര്‍ ക​മ്മ​റ്റി യോ​ഗ​ത്തി​ലാ​ണ് ഇ​ത്ത​ര​ത്തി​ല്‍ ഒ​രു ച​ര്‍​ച്ച ഉ​ണ്ടാ​യ​ത്.

രാ​ജ്യ​ത്ത് കൊ​വി​ഡ് ര​ണ്ടാം ത​രം​ഗ​ത്തി​ല്‍ അ​തി​വേ​ഗം വ്യാ​പി​ക്കു​ന്ന​തി​നു പി​ന്നി​ല്‍ ഇ​ര​ട്ട ജ​നി​ത​ക വ​ക​ഭേ​ദം വ​ന്ന വൈ​റ​സു​ക​ളാ​ണെ​ന്ന് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

പ​ത്ത് സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് ഇ​ത്ത​രം വൈ​റ​സു​ക​ള്‍ സ​ജീ​വ​മാ​യി​രി​ക്കു​ന്ന​ത്. ഡ​ല്‍​ഹി​യി​ല്‍ യു.​കെ വ​ക​ഭേ​ദം വൈ​റ​സ് ആ​ണ് ഏ​റ്റ​വും സ​ങ്കീ​ര്‍​ണ​മാ​യി​രി​ക്കു​ന്ന​തെ​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യ വൃ​ത്ത​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

മ​ഹാ​രാ​ഷ്ട്ര, ഡ​ല്‍​ഹി, പ​ശ്ചി​മ ബം​ഗാ​ള്‍, ഗു​ജ​റാ​ത്ത്, മ​ദ്ധ്യ​പ്ര​ദേ​ശ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഇ​ര​ട്ട വ​ക​ഭേ​ദം വ​ന്ന വൈ​റ​സ് ഏ​റ്റ​വും പ്ര​ശ്‌​ന​മു​ണ്ടാ​ക്കു​ന്ന​ത്.

ഇ484​ക്യു, എ​ൽ452​ആ​ർ എ​ന്നീ വൈ​റ​സു​ക​ളു​ടെ സ​ങ്ക​ല​ന​മാ​ണ് ഇ​ന്ത്യ​യി​ല്‍ ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​തി​ല്‍ എ​ൽ452​ആ​ർ കാ​ലി​ഫോ​ര്‍​ണി​യ​യി​ലും യു.​എ​സി​ലും ക​ണ്ടെ​ത്തി​യ​വ​യാ​ണ്. .

ഇ484​ക്യു ത​ദ്ദേ​ശീ​യ​മാ​ണ്. ഡ​ല്‍​ഹി​ലാ​ക​ട്ടെ യുകെ​യി​ല്‍ ക​ണ്ടെ​ത്തി​യ വ​ക​ഭേ​ദം വ​ന്ന വൈ​റ​സു​ക​ളു​മാ​യി കൂ​ടി​ച്ചേ​ര്‍​ന്ന​താ​ണ് ക​ണ്ടെ​ത്തി​യ​ത്.

പ​ഞ്ചാ​ബി​ല്‍ യു.​കെ വ​ക​ഭേ​ദം വ​ന്ന വൈ​റ​സാ​ണ് 80 ശ​ത​മാ​നം കൊ​വി​ഡ് രോ​ഗി​ക​ളി​ലും ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. മ​ഹാ​രാ​ഷ്ട്ര​യി​ല്‍ ക​ണ്ടെ​ത്തി​യ​വ​യി​ല്‍ 60 ശ​ത​മാ​ന​വും ഇ​ര​ട്ട വ​ക​ഭേ​ദം വ​ന്ന​വ​യാ​ണ്.

കേ​ര​ള​ത്തി​ലും ഇ​ര​ട്ട​വ​ക​ഭേ​ദം സം​ഭ​വി​ച്ച വൈ​റ​സാ​ണ് ര​ണ്ടാം ഘ​ട്ട കൊ​വി​ഡ് വ്യാ​പ​ന​ത്തി​ന് കാ​ര​ണ​മാ​കു​ന്ന​തെ​ങ്കി​ല്‍ രോ​ഗ​വ്യാ​പ​നം അ​തി​ശ​ക്ത​മാ​കു​മെ​ന്നാ​ണ് ഭ​യ​ക്കു​ന്ന​ത്.

ഈ ​ഘ​ട്ട​ത്തി​ലാ​ണ് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ക​ടു​പ്പി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നി​ച്ച​ത്.

Related posts

Leave a Comment