ബോഡി ബിൽഡർമാർ മത്സരാർഥികളായി എത്തുന്ന ഒരു കായികാഭ്യാസ മത്സരമാണ് 1992ൽ ഐടിവിയിൽ ആരംഭിച്ച ഗ്ലാഡിയേറ്റർ.
രണ്ട് പുരുഷന്മാരും രണ്ട് സ്ത്രീകളും ഉൾപ്പെടെ നാല് മത്സരാർഥികളാകും ഒരു സീരീസിൽ ഉണ്ടാവുക.ഐടിവിയിലെ എക്കാലത്തെയും മികച്ച ഷോകളിൽ ഒന്നാണ് ഗ്ലാഡിയേറ്റർ.
ഒരു വലിയ ജനക്കൂട്ടത്തെ കൈയിലെടുക്കാനും അവരെ ഷോയുടെ ആരാധകരാക്കാനും ഗ്ലാഡിയേറ്റർ ടീമിനു വളരെ വേഗത്തിൽ സാധിച്ചു.
ഗ്ലാഡിയേറ്ററിന്റെ ആദ്യകാല അവതാരകയായിരുന്ന പരിപാടിയെക്കുറിച്ച് പറയുന്നതിങ്ങനെ :
“ലോകപ്രശസ്തമായ ഒരു ഷോയുടെ ഭാഗമാകാൻ സാധിച്ചത് എന്റെ കരിയറിലെ മികച്ച അവസരമായി കണക്കാക്കുന്നു.
ഗ്ലാഡിയേറ്ററുകൾക്കിടയിൽ മയക്കുമരുന്നും മദ്യവും അഴിമതിയും ആക്രമണവുമെല്ലാം പതിവു സംഭവങ്ങളാണെന്നു ഷോയുടെ മുൻ അവതാരക ഉൾറിക ജോൺസൺ പറയുന്നു.
എന്നാൽ, ഈയടുത്ത് പോലീസ് പുറത്തുവിട്ട ജെഫേഴ്സന്റെ ചിത്രം എന്നെ വല്ലാതെ ഭീതിയിലാഴ്ത്തുന്നു. എത്ര സുമുഖനും ആരോഗ്യവാനുമായിരുന്നു അദ്ദേഹം.
അദ്ദേഹത്തെ കവിളുകളൊട്ടി കുഴിഞ്ഞ കണ്ണുമായി കാണുന്നതിനേക്കുറിച്ചു ചിന്തിക്കാൻ പോലും സാധിക്കുന്നില്ല. സ്വതവേ അധികം സംസാരിക്കുന്ന പ്രകൃതക്കാരനായിരുന്നില്ല ജെഫേഴ്സൺ.
ഷോയിൽ പങ്കെടുത്തിരുന്ന കാലത്ത് ഞാൻ അതു മനസിലാക്കിയതാണ്. സംസാരിച്ചില്ലെങ്കിലും ജെഫേഴ്സന്റെ ഒരു നോട്ടം മതി ആരെയും വിറപ്പിക്കാൻ.
1995ൽ മയക്കുമരുന്നുപയോഗിച്ചതിന്റെ പേരിൽ ജെഫേഴ്സൺ ഷോയിൽനിന്നു പുറത്തായതിൽ എനിക്ക് അതിശയം തോന്നിയില്ല.
ടിവി എഎമ്മിൽ കാലാവസ്ഥാ വാർത്താ അവതാരികയായിരുന്നു ഞാൻ. അതിനിടെയാണ് ലണ്ടൻ വീക്കെൻഡ് ടെലിവിഷ (ഇപ്പോഴത്തെ ഐടിവി)നിൽ ഷോ സഹഅവതാരകയായി ക്ഷണം വന്നത്.
പരിപാടിയുടെ സംവിധായകരായ നീഗൽ ലിത്ഗോയും കെന്നി വാർവിക്കും പരിപാടിയെക്കുറിച്ചു വിശദീകരിച്ചത്, മസിൽമാൻമാർ (പുരുഷന്മാരും സ്ത്രീകളും) തമ്മിലുള്ള കായികാഭ്യാസങ്ങളും മത്സരങ്ങളുമാണ് ഷോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത് എന്നാണ്. കേട്ടപ്പോൾ തന്നെ എനിക്ക് കൗതുകം തോന്നി.
അതുകൊണ്ടുതന്നെ ഷോ അവതാരികയാകാനുള്ള ക്ഷണം നിരസിക്കാനും തോന്നിയില്ല. ബിർമിംഗ്ഹാമിലെ നാഷണൽ ഇൻഡോർ അരേനയിലാണ് ഷോ ചിത്രീകരിച്ചത്. – ഉൾറിക ഒാർമിക്കുന്നു.