കൊച്ചി: കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ എറണാകുളം ജില്ലയില്‍ ഇന്ന് മുതല്‍ പ്രാദേശിക ലോക്ക്ഡൗണ്‍. ജില്ലയിലെ മൂന്ന് പഞ്ചായത്തുകളിലും കൊച്ചി നഗരസഭയിലെ അഞ്ച് ഡിവിഷനുകളിലും ഉള്‍പ്പടെ 113 വാര്‍ഡുകളില്‍ ആണ് ലോക്ക്ഡൗണ്‍.
വെങ്ങോല, മഴുവന്നൂര്‍, എടത്തല പഞ്ചായത്തുകളും ഇന്ന് ആറ് മുതല്‍ അടച്ചിടും. ഈ മേഖലയിലുള്ളവരെ പരിശോധനയ്ക്ക് വിധേയരാക്കും.
മൊബൈല്‍ യൂണിറ്റ് എത്തിച്ച് വീടുകളിലെത്തിയാകും സാപിംള്‍ ശേഖരിക്കുന്നത്. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച മേഖലയില്‍ ആവശ്യസേവനങ്ങള്‍ക്ക് മാത്രമാണ് അനുമതി.