കൂത്തുപറമ്പ്: സംസ്ഥാന വ്യാപാരി വ്യവസായി സമിതിയുടെ ഒമ്പതാം കണ്ണൂര്‍ ജില്ലാ സമ്മേളനം നാളെ കൂത്തുപറമ്പ് റൂറല്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ (കെ.ഇ.പി. നമ്പ്യാര്‍ നഗര്‍) നടക്കും. രാവിലെ 9.30ന് പതാക ഉയര്‍ത്തുന്നതോടെ സമ്മേളന നടപടികള്‍ ആരംഭിക്കും. ആരോഗ്യമന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്യും.
ജില്ലാ പ്രസിഡന്റ് ചാക്കോ മുല്ലപ്പള്ളി അധ്യക്ഷത വഹിക്കും. സംസ്ഥാന സെക്രട്ടറി ഇ.എസ്. ബിജു സംഘടനാ റിപ്പോര്‍ട്ടും ജില്ലാ സെക്രട്ടറി വി. ഗോപിനാഥ് പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിക്കും. സംസ്ഥാന പ്രസിഡന്റ് ബിന്നി ഇമ്മട്ടി ഫണ്ട് ഏറ്റുവാങ്ങും. സംസ്ഥാന ട്രഷറര്‍ എ.ടി. അബ്ദുള്ള കോയ, സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എം. ലെനിന്‍, ജോയിന്റ് സെക്രട്ടറി എസ്. ദിനേഷ്, ജില്ലാ ട്രഷറര്‍ വിജയന്‍ എന്നിവര്‍ പ്രസംഗിക്കും. സ്വാഗതസംഘം ചെയര്‍മാന്‍ എം. സുകുമാരന്‍ സ്വാഗതവും കണ്‍വീനര്‍ വി.പി. മൊയ്തു നന്ദിയും പറയും.
സമ്മേളനത്തിന്റെ ഭാഗമായി ഇന്നലെ വൈകുന്നേരം കൂത്തുപറമ്പില്‍ വിളംബരജാഥ നടന്നു. തൊക്കിലങ്ങാടിയില്‍നിന്നും കൂത്തുപറമ്പിലേക്ക് നടന്ന ജാഥയില്‍ നിരവധി പേര്‍ പങ്കെടുത്തു. തുടര്‍ന്ന് മാറോളിഘട്ടില്‍ ‘ആധുനിക കാലഘട്ടവും വ്യാപാരി സമൂഹവും’ എന്ന വിഷയത്തില്‍ സെമിനാര്‍ നടന്നു. ബെഫി സംസ്ഥാന നേതാവ് എം. ഉദയകുമാര്‍ ഉദ്ഘാടനം ചെയ്തു. ചാക്കോ മുല്ലപ്പള്ളി അധ്യക്ഷത വഹിച്ചു. സി.കെ. വിജയന്‍, കെ. ധനഞ്ജയന്‍, കെ.കെ. സഹദേവന്‍, കെ. ലോഹിതാക്ഷന്‍, പങ്കജവല്ലി, വി.പി. മൊയ്തു എന്നിവര്‍ പ്രസംഗിച്ചു.