റൊണാൾഡോയുടെ കാമുകിമാരുടെ പട്ടികയിൽ മോഡലും താരവുമായ കിം കർദാഷിയൻ മുതൽ പാരിസ് ഹിൽട്ടൺ വരെയുണ്ടായിരുന്നു.
2016 മുതൽ റൊണാൾഡോയുടെ കാമുകി അദ്ദേഹത്തിന്റെ നാലാമത്തെ കുഞ്ഞിന്റെ അമ്മ കൂടിയായ ജോർജീന റോഡ്രിഗസ് ആണ്.
റൊണാൾഡോയ്ക്കു മറ്റു മൂന്നു കുട്ടികൾകൂടി ഉണ്ടെങ്കിലും മറ്റു മൂന്നു കുട്ടികളും ജനിക്കുന്നതു വാടകഗർഭപാത്രങ്ങളിലൂടെയാണ്. ആ കുഞ്ഞുങ്ങളുടെ അമ്മ ആരാണെന്നു റൊണാൾഡോ ഇപ്പോഴും വെളിപ്പെടുത്തിയിട്ടില്ല.
സ്വന്തം വിമാനം
മെസിയെപ്പോലെ തന്നെ റൊണാൾഡോയ്ക്കുമുണ്ട് പ്രൈവറ്റ് ജെറ്റ്. 2015ൽ റൊണാൾഡോ സ്വന്തമാക്കിയ ജെറ്റിന്റെ വില 208 കോടി രൂപയാണ്.
ആസ്ട്രാ ഗാലക്സി എന്നു പേരിട്ടിരിക്കുന്ന ജെറ്റിൽ എട്ടു മുതൽ പത്തു യാത്രക്കാരെ വരെ ഉൾക്കൊള്ളിക്കാനാകും.
കരയും ആകാശവും പിന്നിട്ടു 2019ൽ റൊണാൾഡോ ഒരു ആഡംബര നൗകയും സ്വന്തമാക്കി. 57 കോടി മുടക്കിയാണ് റൊണാൾഡോ ഈ സ്വപ്ന തുല്യമായ യോട്ട് സ്വന്തമാക്കിയത്.
വെർസിലിയ കപ്പൽശാലയിൽ നിർമിച്ച നൗകയിൽ പഞ്ചനക്ഷത്ര ഹോട്ടലുകളെ വെല്ലുന്ന സൗര്യങ്ങളോടു കൂടിയ അഞ്ചു മുറികളും ആഡംബര ബാത്ത്റൂമും ഉണ്ട്.
ഇതിനുപുറമേ സർവ സൗകര്യങ്ങളോടുകൂടിയ അടുക്കളയും ഡൈനിംഗ് റൂമും ഉണ്ട്.
സാമൂഹിക സേവനവും
2011ൽ തനിക്കു ലഭിച്ച ഗോൾഡൺ ബൂട്ട് ലേലം ചെയ്തു കിട്ടിയ തുകയായ 12 ലക്ഷം പൗണ്ട് (ഏകദേശം 100 കോടി രൂപ) റൊണാൾഡോ മാറ്റിവച്ചതു ഗാസയിലെ നിർധനരായ കുട്ടികളുടെ പഠനാവശ്യത്തിനു വേണ്ടിയായിരുന്നു.
2007ൽ റൊണാൾയോയുടെ അമ്മയ്ക്കു സ്തനാബുദം ബാധിക്കുകയും ചികിത്സിച്ചു ഭേദമാക്കുകയും ചെയ്തു.
അമ്മയുടെ രോഗാവസ്ഥ നേരിൽ കണ്ട റൊണാൾഡോ ഇതേ രോഗത്താൽ വലയുന്ന സ്ത്രീകൾക്കു ചികിത്സാസഹായം നൽകാനായി ആശുപത്രിക്കു 20,000 പൗണ്ട് നൽകി.
ഇൻസ്റ്റഗ്രാം കിംഗ്
ഇൻസ്റ്റഗ്രാമിൽ ഏറ്റവുമധികം ഫോളോവേഴ്സുള്ള വ്യക്തി പോർച്ചുഗീസ് ഫുഡ്ബോൾ താരം ക്രിസ്റ്റ്യാനോ റോണാൾഡോയാണ്.
അതുകൊണ്ടുതന്നെ ഇൻസ്റ്റഗ്രാമിലൂടെ ഏറ്റവുമധികം പണം സന്പാദിക്കുന്ന താരവും റോണാൾഡോ തന്നെ. ഏകദേശം 336 കോടി രൂപയാണ് ഒരുവർഷം ഇൻസ്റ്റഗ്രാം റോണാൾഡോയ്ക്കു നൽകുന്ന പ്രതിഫലം.
ഒരു മില്ല്യൺ യുഎസ് ഡോളറാണ് (ഏകദേശം ഏഴുകോടി രൂപ) ഇൻസ്റ്റഗ്രാമിലെ ഒരു പെയ്ഡ് പോസ്റ്റിലൂടെ റോണാൾഡോയ്ക്കു കിട്ടിയ പ്രതിഫലം.
റൊണാൾഡോ ജൂണിയർ താരം
ലോകം മുഴുവൻ ആരാധകരുള്ള റൊണാൾഡോയുടെ മകൻ ക്രിസ്റ്റ്യാനോ റൊണാൾഡോ ജൂണിയറിന്റെ ജീവിതം അച്ഛനെപ്പോലെയേ അല്ല.
ദാരിദ്രത്തിനും പട്ടിണിക്കും നടുവിലായിരുന്നു അച്ഛന്റെ കുട്ടിക്കാലമെങ്കിൽ ജൂണിയർ റൊണാൾഡോ വളരുന്നതു സന്പൽസമൃദ്ധിയുടെ നടുവിലാണ്.
പതിനൊന്നാം വയസിൽ തന്നെ താരപുത്രനു ധാരാളം ആരാധകരുണ്ട്. 2016 മുതൽ മാഡ്രിഡിലെ ഒരു ചെറിയ ക്ലബിനു വേണ്ടി റൊണാൾഡോ ജൂണിയർ കളിക്കുന്നുണ്ട്.
അച്ഛന്റെ സോഷ്യൽ മീഡിയ പേജുകളിൽ സഹോദരങ്ങളേക്കാൾ നിറഞ്ഞു നിൽക്കുന്നത് ജൂണിയർ റൊണാൾഡോയാണ്.
കുഞ്ഞായിരിക്കുന്പോൾ മുതൽ റൊണാൾഡോയ്ക്കൊപ്പം ജൂണിയറും വേദികളിൽ എത്തിയിരുന്നു. അച്ഛന്റെ താരത്തിളക്കത്തിന്റെ പ്രഭകൊണ്ടു മാത്രമല്ല റൊണാൾഡോ ജൂനിയർ ജനശ്രദ്ധ നേടുന്നത്.
മറിച്ചു തന്റെ കഴിവുകൾകൊണ്ടു കൂടിയാണ്. 2017ൽ മകൻ റൊണാൾഡോ സ്റ്റൈലിൽ ഗോളടിക്കുന്ന വീഡിയോ റൊണാൾഡോ തന്നെ പങ്കുവച്ചിരുന്നു.
നിലവിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ജൂണിയർ കളത്തിലിറങ്ങുന്നതു യുവന്റസ് യൂത്ത് ടീമിന് വേണ്ടിയാണ്. 2019ൽ ഈ കൊച്ചു മിടുക്കൻ നേടിയത് 58 ഗോളുകളാണ്.
റൊണാൾഡോയ്ക്കും ജോർജീനയ്ക്കും റൊണാൾഡോയുടെ അമ്മ ഡോളൊറസിനുമൊപ്പം സ്പെയിനിലാണ് റൊണാൾഡോ ജൂണിയറും സഹോദരങ്ങളും താമസിക്കുന്നത്.
സിആർ7 എന്ന ബ്രാൻഡ് യാഥാർഥ്യമാക്കാനായി തനിക്ക് ആറു സഹോദരങ്ങൾ വേണമെന്നാണ് കുഞ്ഞ് റൊണാൾഡോയുടെ ആഗ്രഹമെന്നു കുടുംബം പറയുന്നു.