മാങ്കാംകുഴി: ഒ ഐ സി സി റിയാദ് സെൻട്രൽ കമ്മിറ്റി നിർവാഹക സമിതി അംഗവും ജീവകാരുണ്യ പ്രവർത്തകനുമായിരുന്ന മാങ്കാംകുഴി വെട്ടിയാർ പുത്തൻപുരയിൽ നൗഷാദ് വെട്ടിയാർ (52 )ൻറ്റെ അപ്രതീക്ഷിത വേർപാട് നാടിനും പ്രവാസ ലോകത്തിനും നൊമ്പരമായി.ഒരാഴചയായി ഹൃദായാഘാതത്തെ തുടർന്ന് റിയാദ് ഹയാത്ത് ഇന്റർ നാഷണൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ഇന്നലെ സന്ധ്യയോടെ ആണ് അന്തരിച്ചത്.
വെട്ടിയാർ സൗഹൃദ എൻ ആർ ഐ ചാരിറ്റബിൾ ട്രസ്റ്റ് എന്ന ജീവകാരുണ്യ സംഘടനയ്ക്ക് രൂപം നൽകി വെട്ടിയാർ ഗ്രാമത്തിൽ ഉൾപ്പടെ രോഗികളും നിരാലംബരുമായ അനേകം പേർക്ക് കൈത്താങ്ങായി ചികിത്സാ ധനസഹായങ്ങളും സാമ്പത്തിക സഹായങ്ങളും പ്രവാസി കൂട്ടായ്മയിൽ എത്തിച്ചു നൽകാൻ മുൻ നിരയിൽ ഇദ്ദേഹം പ്രവർത്തിച്ചിരുന്നു.
നാട്ടിലെത്തിയാൽ കോൺഗ്രസ് പ്രവർത്തകനായി പൊതുപ്രവർത്തന രംഗത്തും സജീവമായിരുന്ന നൗഷാദിന്റെ വേർപാട് കോൺഗ്രസ് പ്രവർത്തകർക്കും നൊമ്പരമായി.കഴിഞ്ഞ പ്രളയകാലത്ത് സൗഹൃദ എൻ ആർ ഐ ട്രസ്റ്റ് വഴി നിരവധി സഹായങ്ങൾ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് എത്തിച്ചു നൽകിയിരുന്നു.
പ്രവാസി മലയാളികളുടെ പ്രശ്നങ്ങളിൽ ഇടപെടൽ നടത്തിയിരുന്ന ഒരു സാമൂഹ്യ പ്രവർത്തകനെയാണ് പ്രവാസികൾക്ക് നഷ്ടമായത്.കോവിഡ് മൂലം നാട്ടിലേക്ക് വിമാന സർവീസുകൾ നിലച്ചിരിക്കുന്ന സാഹചര്യത്തിൽ കബറടക്കം റിയാദിൽ തന്നെ നടത്താനാണ് തീരുമാനം. ഭാര്യ റഹീന മക്കൾ ആലിയ,ആഷ്ന.