പാലക്കാട്: വാളയാറിലെ പെണ്‍കുട്ടികളുടെ ദുരൂഹമരണം അന്വേഷിക്കുന്ന സിബിഐ സംഘം വാളയാറിലെത്തി അന്വേഷണം തുടങ്ങി.
ഇന്നു രാവിലെയാണ് സിബിഐ ഡിവൈഎസ്പി അനന്തകൃഷ്ണന്റെ നേതൃത്വത്തിലുള്ള സിബിഐ സംഘം വാളയാറിലെ പെണ്‍കുട്ടികളുടെ വീട്ടിലെത്തി പരിശോധന നടത്തിയത്. കുട്ടികൾ തൂങ്ങിമരിച്ച നിലയിൽകണ്ട ഷെഡിലും പരിശോധന നടത്തി.
കുട്ടികളുടെ മാതാപിതാക്കളിൽ നിന്നും വിവരങ്ങൾ സംഘം ചോദിച്ചറിഞ്ഞു.കഴിഞ്ഞ മാസം 30-നാണ് സിബിഐ കേസന്വേഷണം ഏറ്റെടുത്തത്. അതിനു ശേഷം ആദ്യമായാണ് സംഭവം നടന്ന വീട്ടിലെത്തി പരിശോധന നടത്തുന്നത്.
രണ്ടു കുട്ടികളുടേയും മരണത്തിൽ രണ്ട് എഫ്ഐആറുകളാണ് പാലക്കാട് പോക്സോ കോടതിയിൽ സമർപ്പിച്ചിട്ടുള്ളത്.
മുന്‍പ് കേസന്വേഷിച്ച പ്രത്യേക സംഘത്തിൽ നിന്നും സിബിഐ സംഘം വിവരങ്ങൾ ശേഖരിച്ചിരുന്നു. വരും ദിവസങ്ങളിൽ അന്വേഷണം കൂടുതൽ ഊർജിതമാക്കുമെന്ന് സിബിഐ സംഘം അറിയിച്ചു.