കോഴിക്കോട് : സംസ്ഥാനത്ത് രോഗവ്യാപനം അതിതീവ്രമായി വർധിച്ചു വരുന്ന കോഴിക്കോട് ജില്ലയിൽ ‘ലോക്ക് ഡൗൺ’ സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.
ഇന്നും നാളെയും യാതൊരു ഇളവും അനുവദിക്കാതെയുള്ള നടപടികളാണ് പോലീസ് സ്വീകരിക്കുന്നത്.
ഇന്ന് രാവിലെ എട്ടു മുതൽ പോലീസ് പട്രോളിംഗ് ആരംഭിച്ചു. ജില്ലയിൽ രണ്ട് പോലീസ് ജില്ലകളിലായി 140 ഓളം പോലീസ് വാഹനങ്ങളാണ് പട്രോളിംഗ് നടത്തുന്നത്.
കോഴിക്കോട് സിറ്റിയിൽ മൂന്നു സബ് ഡിവിഷനുകളിലായി 21 പോലീസ് സ്റ്റേഷനുകളിലുള്ള വാഹനങ്ങൾ പട്രോളിംഗ് നടത്തുന്നുണ്ട്. കൺട്രോൾ റൂമിൽ നിന്നുള്ള 20 വാഹനങ്ങളും ട്രാഫിക് പോലീസും പരിശോധന തുടരുകയാണ്.
പിക്കപ്പ് പോസ്റ്റുകൾ
റൂറൽ പരിധിയിൽ വടകര, നാദാപുരം, താമരശ്ശേരി തുടങ്ങി മൂന്നു സബ് ഡിവിഷനുകളിലായി 90 ഓളം വാഹനങ്ങളാണ് പരിശോധനക്കും നിരീക്ഷണത്തിനുമായി നിറത്തിലുള്ളത്.
22 സ്റ്റേഷനുകളിലുള്ള നുറിലേറെ പോലീസുകാരും പരിശോധനക്കായുണ്ട്. ഓരോ സ്റ്റേഷൻ പരിധിയിലും പിക്കപ്പ്പോസ്റ്റുകളും സ്ഥാപിച്ചിട്ടുണ്ട്. ഇതിനു പുറമെ ഡ്രോൺ ഉപയോഗിച്ചും പരിശോധനയും നിരീക്ഷണവും തുടരുന്നുണ്ട്.
ഡ്രോൺ
സിറ്റിയിൽ എല്ലാ പോലീസ് സ്റ്റേഷന് പരിധിയിലും ഡ്രോണ്‍ ഉപയോഗിച്ച് പരിശോധന നടത്താനാണ് പോലീസ് തീരുമാനിച്ചത്. കണ്ട്രോള് റൂം അസി.കമ്മീഷണറുടെ നിര്‍ദേശാനുസരണമാണ് സ്റ്റേഷന് പരിധികളില്‍ പരിശോധന തുടരുന്നത് .
രണ്ട് ഡ്രോണ്‍ കാമറകളാണ് കോഴിക്കോട് സിറ്റി പോലീസ് ഇതിനായി ഉപയോഗിക്കുന്നത്. രണ്ട് മുതല്‍ മൂന്നു കിലോമീറ്റര്‍ വരെയുള്ള ആകാശകാഴ്ചകള്‍ ഡ്രോണ്‍ വഴി പകര്‍ത്താം.
അനാവശ്യമായി വാഹനമെടുത്തും അല്ലാതെയും പുറത്തിറങ്ങുന്നത് തടയുന്നതിനും അരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ കൂട്ടം കൂടുന്നത് തടയുന്നതിനും ഡ്രോണ്‍ വഴിയുള്ള നിരീക്ഷണത്തിലൂടെ സാധിക്കും.
ഏതൊക്കെ റോഡുകളിലാണ് കൂടുതല്‍ വാഹനങ്ങള്‍ സഞ്ചരിക്കുന്നത് , ഏതൊക്കെ മാര്‍ക്കറ്റിലാണ് സാമൂഹിക അകലം പാലിക്കാത്തത് എന്നെല്ലാം ഇതുവഴി കണ്ടെത്താം.
അനാവശ്യ യാത്രകളും കോവിഡ് മാനദണ്ഡം ലംഘിച്ചുകൊണ്ടുള്ള കൂടി ചേരലുകളും കർശനമായി നിരീക്ഷിക്കുന്നുണ്ട്. ഇതിനായി പൊതുജനങ്ങളുടെ സഹായവും പോലീസ് തേടി.
നിയന്ത്രണം ലംഘിക്കുന്നത് കണ്ടാൽ വിവരം കൈമാറാൻ അറിയിച്ചിട്ടുണ്ട്. അവശ്യ സേവനങ്ങള്‍ക്ക് മാത്രമേ പുറത്തിങ്ങാനും പ്രവർത്തിക്കാനും അനുമതിയുള്ളൂ .
തെരഞ്ഞെടുപ്പ്, പരീക്ഷ, കോവിഡ് ഡ്യൂട്ടി,അടിയന്തര/അവശ്യ സേവനങ്ങള്‍ നല്കുന്നതോ ആയ കേന്ദ്ര- സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍, കോര്‍പ്പറേഷനുകള്‍ എന്നിവയെ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കി.
ഇവരുടെ തിരിച്ചറിയൽ രേഖകൾ പരിശോധിച്ചാണ് പലയിടത്തും പോലീസ്ക ടത്തി വിടുന്നത്.
തിരിച്ചറിയൽ കാർഡ്
അടിയന്തര/അവശ്യ സേവനങ്ങള്‍ നല്‍കുന്നതും 24 മണിക്കൂറും പ്രവര്‍ത്തനം ആവശ്യമുള്ളതുമായ വ്യവസായങ്ങള്‍, കമ്പനികള്‍, സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെയും ടെലികോം/ഇന്റര്‍നെറ്റ് സേവന കമ്പനികളിലെയും ജീവനക്കാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ച ശേഷം യാത്രക്ക് അനുമതി നൽകുന്നുണ്ട്.
ഐടി, ഐടി അനുബന്ധ കമ്പനികളിലെ അവശ്യ ജീവനക്കാര്‍ മാത്രമേ ഓഫീസില്‍ എത്താന്‍ പാടുള്ളു. ഇവർക്കും യാത്ര ചെയ്യാൻ തിരിച്ചറിയൽ കാർഡ് വേണം.
അടിയന്തര വൈദ്യസഹായം ആവശ്യമുള്ള രോഗികള്‍, സഹായികള്‍, വാക്സിനേഷന് നടത്താന്‍ പോകുന്നവര്‍ എന്നിവരും തിരിച്ചറിയല്‍ രേഖ കൈയില്‍ കരുതി യാത്ര ചെയ്യുന്നുണ്ട് .
ഭക്ഷ്യ വസ്തുക്കള്‍, പലവ്യഞ്ജനം, പഴങ്ങള്‍, പച്ചക്കറികള്‍, പാലും പാലുല്‍പ്പന്നങ്ങളും, മല്‍സ്യം, മാംസം എന്നിവ വില്‍ക്കുന്ന പ്രാദേശിക കടകള്‍ക്ക് കോവിഡ് പ്രോട്ടോകോള്‍ പാലിച്ചാണ് പ്രവര്‍ത്തിക്കുന്നത്.
റസ്റ്ററന്റുകള്‍, ഭക്ഷണ ശാലകള്‍ എന്നിവ ഹോം ഡെലിവറി, ടെയ്ക് എവേ എന്നിവയ്ക്ക് മാത്രമായാണ് അനുമതി നൽകിയത്. ഇവിടെ ആരോഗ്യ പ്രവർത്തകർ പരിശോധിക്കുന്നുണ്ട്.
ദീര്‍ഘദൂര ബസ്, ട്രെയിന്‍, വിമാനം
ദീര്‍ഘദൂര ബസ്, ട്രെയിന്‍, വിമാനം എന്നിവ അനുവദനീയമാണ്. പൊതു ഗതാഗതം, ചരക്ക് ഗതാഗതം എന്നിവയ്ക്ക് തടസമുണ്ടായിട്ടില്ല .
റെയില്‍വേ സ്റ്റേഷന്, ബസ് ടെര്‍മിനല്‍, ബസ് സ്റ്റാന്‍ഡ്/സ്റ്റോപ്പ്, വിമാനത്താവളം എന്നിവിടങ്ങളിലേക്കും തിരികെ വീടുകളിലേക്കും ദീര്‍ഘദൂര യാത്രക്കാർക്ക് സ്വകാര്യ/ടാക്സി വാഹനങ്ങള്‍ അനുവദിക്കുന്നുണ്ട്.
രജിസ്റ്റർ ചെയ്ത് വിവാഹം
കൊവിഡ് 19 ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് നടത്തുന്ന വിവാഹങ്ങള്‍, ഗൃഹ പ്രവേശം എന്നീ ചടങ്ങുകളില്‍ കൃത്യമായ കൊവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.