കോവിഡ് വ്യാപനത്തിനിടെ ഉത്സവം ! തടയാനെത്തിയ പോലീസിനെ കല്ലെറിഞ്ഞോടിച്ച് നാട്ടുകാര്‍; വീഡിയോ വൈറലാകുന്നു …

രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം ആഞ്ഞടിക്കുന്നതിനിടയില്‍ ഉത്സവം തടയാനെത്തിയ പോലീസിനെ ആക്രമിച്ച് നാട്ടുകാര്‍.

ജാര്‍ഖണ്ഡിലെ സാരായ്കേലയിലാണ് ജനങ്ങള്‍ തിങ്ങി നിറഞ്ഞ ഉത്സവ പരിപാടി തടയാനെത്തിയ ബ്ലോക്ക് ഉദ്യോഗസ്ഥനും പൊലീസുകാര്‍ക്കും നേരെ നാട്ടുകാര്‍ ആക്രമണം അഴിച്ചു വിടുകയായിരുന്നു.

വടികള്‍ ഉപയോഗിച്ച് തല്ലിയും കല്ലെറിഞ്ഞുമായിരുന്നു ആള്‍ക്കൂട്ട ആക്രമണം. ഇതിന്റെ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

നൂറുകണക്കിനാളുകള്‍ ഉത്സവത്തില്‍ പങ്കെടുക്കുന്നത് കോവിഡ് വ്യാപനത്തിന് വഴിതെളിക്കുമെന്നതിനാല്‍ പൊലീസ് ബ്ലോക്ക് ഉദ്യോഗസ്ഥനെയും കൂട്ടി ആള്‍ക്കൂട്ടത്തെ പിരിച്ചുവിടാനെത്തുകയായിരുന്നു.

പരിപാടി നിര്‍ത്തി വീടുകളിലേക്ക് മടങ്ങാന്‍ പൊലീസുകാര്‍ ആവശ്യപ്പെട്ടെങ്കിലും അതിന് കൂട്ടാക്കാതെ ആളുകള്‍ ഉദ്യോഗസ്ഥരെ ആക്രമിക്കുകയായിരുന്നു.

പൊടിപടലം നിറഞ്ഞ ഉത്സവപ്പറമ്പില്‍ ആളുകള്‍ വളയുന്നതിനിടെ രക്ഷതേടി ഓടുന്ന ഉദ്യോഗസ്ഥരെ വീഡിയോ ദൃശ്യങ്ങളില്‍ കാണാം.

ചില ആളുകള്‍ പൊലീസിന് നേരെ കല്ലെറിയുന്നതും ദൃശ്യങ്ങളിലുണ്ട്. ജനങ്ങളില്‍ ഭൂരിഭാഗം പേരും മാസ്‌ക് ധരിക്കാതെയാണ് വീഡിയോയില്‍ കാണപ്പെടുന്നത്.

ബ്ലോക്ക് ഉദ്യോഗസ്ഥനും സ്റ്റേഷന്‍ ഇന്‍ ചാര്‍ജ് ഉദ്യോഗസ്ഥനും മര്‍ദനമേറ്റതായി പോലീസ് പിന്നീട് വ്യക്തമാക്കി.

https://www.youtube.com/watch?v=HUqFu31BYvM

Related posts

Leave a Comment