കോട്ടയം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കോടിമതയിലെ ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തി.ചികിത്സയ്ക്കായി കൊണ്ടുവരുന്ന മൃഗങ്ങൾക്കൊപ്പം ഒരാൾക്കു മാത്രമേ ആശുപത്രിയിലേക്ക് പ്രവേശനം അനുവദിക്കൂ.
ഒൗദ്യോഗിക വാഹനങ്ങൾ ഒഴികെയുള്ളവയ്ക്ക് ആശുപത്രി വളപ്പിൽ പാർക്കിംഗ് അനുവദിക്കില്ല. നായ്ക്കൾക്കും പൂച്ചകൾക്കുമുള്ള പ്രതിരോധ വാക്സിനേഷൻ ഒരു മാസത്തേക്ക് ഉണ്ടായിരിക്കില്ല.
അടിയന്തര ചികിത്സകൾക്കും ശസ്തക്രിയകൾക്കുമുള്ള സൗകര്യം രാവിലെ എട്ടു മുതൽ രാത്രി എട്ടുവരെ ഉണ്ടായിരിക്കും. ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും മൃഗസംരക്ഷണ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന മൃഗാശുപത്രികളുണ്ട്.
അതത് സ്ഥലങ്ങളിലുള്ളവർ ഈ കേന്ദ്രങ്ങളിലെ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തണം. അവിടെനിന്നും വിദഗ്ധ ചികിത്സയ്ക്ക് നിർദേശിക്കുന്പോൾ മാത്രം ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ മൃഗങ്ങളെ കൊണ്ടുവന്നാൽ മതിയാകുമെന്നും ചീഫ് വെറ്ററിനറി ഓഫീസർ ഡോ. ഷാജി പണിക്കശേരി അറിയിച്ചു.