കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ ലം​ഘി​ച്ച് ക്ലാ​സ്: വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​നം അ​ട​ച്ചു​പൂ​ട്ടി; സ്ഥാ​പ​നം തു​റ​ന്നതിന്‍റെ കാരണായി ഉടമ പറയുന്നതിങ്ങനെ…

കൊ​ച്ചി: കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ ലം​ഘി​ച്ച് ക്ലാ​സ് ന​ട​ത്തി​യ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​നം പോ​ലീ​സ് അ​ട​ച്ചു​പൂ​ട്ടി. സി​വി​ല്‍ ഏ​വി​യേ​ഷ​ന്‍ കോ​ഴ്‌​സ് സം​ബ​ന്ധ​മാ​യ ക്ലാ​സു​ക​ള്‍ ന​ട​ത്തു​ന്ന തേ​വ​ര​യി​ലെ സ്ഥാ​പ​ന​ത്തി​നെ​തി​രെ​യാ​ണ് ന​ട​പ​ടി.

കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്കാ​തെ 40 ഓ​ളം വി​ദ്യാ​ര്‍​ഥി​ക​ളെ പ​ങ്കെ​ടു​പ്പി​ച്ച് ഇ​വി​ടെ ക്ലാ​സ് സം​ഘ​ടി​പ്പി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ എ​റ​ണാ​കു​ളം സ്വ​ദേ​ശി​യാ​യ സ്ഥാ​പ​ന ഉ​ട​മ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു.

ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​കാ​തെ സ്ഥാ​പ​നം ഇ​നി തു​റ​ന്ന് പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. പ്രോ​ട്ടോ​ക്കോ​ള്‍ ലം​ഘി​ച്ച​തി​ന് 5,000 രൂ​പ പി​ഴ​യും പോ​ലീ​സ് ഈ​ടാ​ക്കും.

കോ​ഴ്‌​സ് സം​ബ​ന്ധ​മാ​യ ക്ലാ​സു​ക​ള്‍ ഓ​ണ്‍​ലൈ​നി​ല്‍ സാ​ധ്യ​മ​ല്ലാ​ത്ത​തി​നാ​ലാ​ണ് സ്ഥാ​പ​നം തു​റ​ന്ന​തെ​ന്നാ​ണ് ഉ​ട​മ​യു​ടെ വാ​ദം.

എ​ന്നാ​ല്‍ രോ​ഗ​വ്യാ​പ​നം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ക​ര്‍​ശ​ന​മാ​യ നി​ര്‍​ദേ​ശം മു​ന്‍​കൂ​ട്ടി ന​ല്‍​കി​യി​ട്ടു​ള്ള​തി​നാ​ലാ​ണ് സ്ഥാ​പ​ന​ത്തി​നെ​തി​രെ കേ​സെ​ടു​ത്തി​ട്ടു​ള്ള​തെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

Related posts

Leave a Comment