ഏത്  നിമിഷവും പൊട്ടാവുന്ന അഗ്നിപർവതം പോലെ കേരളം ; അ​തി​തീ​വ്ര വ​ക​ഭേ​ദ വൈ​റ​സു​ക​ൾ 13 ജി​ല്ല​ക​ളി​ലും; 21.3 ശ​ത​മാ​നം കോ​വി​ഡ് രോ​ഗി​ക​ളി​ലും വ​ക​ഭേ​ദം​വ​ന്ന വൈ​റ​സ് 

 

തി​രു​വ​ന​ന്ത​പു​രം: കേ​ര​ളം ക​ട​ന്നു​പോ​കു​ന്ന​ത് അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ലൂ​ടെ. സം​സ്ഥാ​ന​ത്ത് പ​ത്ത​നം​തി​ട്ട ഒ​ഴി​കെ​യു​ള്ള എ​ല്ലാ ജി​ല്ല​ക​ളി​ലും ജ​നി​ത​ക​മാ​റ്റം വ​ന്ന അ​തി​തീ​വ്ര വൈ​റ​സ് ക​ണ്ടെ​ത്തി.

മാ​ർ​ച്ച് മാ​സ​ത്തി​ൽ സം​സ്ഥാ​ന​ത്തെ കോ​വി​ഡ് രോ​ഗി​ക​ളി​ൽ 40 ശ​ത​മാ​ന​ത്തി​ലും അ​തി​തീ​വ്ര വൈ​റ​സ് ക​ണ്ടെ​ത്തി.ദ​ക്ഷി​ണാ​ഫ്രി​ക്ക, യു​കെ, ഇ​ന്ത്യ​ൻ വ​ക​ഭേ​ദ​ങ്ങ​ളെ​ല്ലാം കേ​ര​ള​ത്തി​ൽ ആ​ഞ്ഞ​ടി​ച്ചു.

ഫെ​ബ്രു​വ​രി​യി​ൽ കേ​വ​ലം 3.8 ശ​ത​മാ​നം രോ​ഗി​ക​ളി​ൽ മാ​ത്ര​മാ​ണ് വ​ക​ഭേ​ദം വ​ന്ന വൈ​റ​സ് ക​ണ്ടെ​ത്തി​യി​രു​ന്ന​ത്. എ​ന്നാ​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന്‍റെ മാ​സ​മാ​യ മാ​ർ​ച്ചി​ൽ പി​ടി​വി​ട്ട അ​തി​വേ​ഗ വ്യാ​പ​ന​മാ​ണ് ന​ട​ന്ന​തെ​ന്ന് ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു.

ഫെ​ബ്രു​വ​രി​യി​ൽ കേ​ര​ള​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത് ല​ണ്ട​ൻ വ​ക​ഭേ​ദം മാ​ത്ര​മാ​യി​രു​ന്നെ​ങ്കി​ൽ മാ​ർ​ച്ചി​ൽ ഇ​ന്ത്യ​ൻ, ആ​ഫ്രി​ക്ക​ൻ വ​ക​ഭേ​ദ​ങ്ങ​ൾ കൂ​ടി ക​ണ്ടെ​ത്തി. ഏ​പ്രി​ൽ മാ​സ​ത്തെ പ​ഠ​ന റി​പ്പോ​ർ​ട്ടു​ക​ൾ കൂ​ടി പു​റ​ത്തു​വ​രു​ന്ന​തോ​ടെ വ്യാ​പ​ന​ത്തി​ന്‍റെ തീ​വ്ര​ത വ്യ​ക്ത​മാ​കും.

വ​ക​ഭേ​ദം വ​ന്ന വൈ​റ​സു​ക​ളി​ൽ വ്യാ​പ​ന​ശേ​ഷി​യും പ്ര​ഹ​ര​ശേ​ഷി​യും കൂ​ടി​യ ഇ​ര​ട്ട ജ​നി​ത​മാ​റ്റം സം​ഭ​വി​ച്ച ഇ​ന്ത്യ​ൻ വ​ക​ഭേ​ദ വൈ​റ​സ് മ​ധ്യ​കേ​ര​ള​ത്തി​ലാ​ണ് ആ​ഞ്ഞ​ടി​ച്ച​ത്. ഇ​തി​ൽ കോ​ട്ട​യം ജി​ല്ല​യി​ലാ​ണ് ഇ​ന്ത്യ​ൻ വ​ക​ഭേ​ദ വൈ​റ​സ് സാ​ന്നി​ധ്യം കൂ​ടു​ത​ലാ​യി ക​ണ്ടെ​ത്തി​യ​ത്.

കോ​ട്ട​യ​ത്ത് 19.05 ശ​ത​മാ​നം രോ​ഗി​ക​ളി​ലാ​ണ് ഇ​ന്ത്യ​ൻ വ​ക​ഭേ​ദ വൈ​റ​സി​ന്‍റെ സാ​ന്നി​ധ്യം.ഇ​ന്ത്യ​ൻ വ​ക​ഭേ​ദ വൈ​റ​സാ​ണ് ഡ​ൽ​ഹി​യി​ലും മ​ഹാ​രാ​ഷ്ട്ര​യി​ലും സ്ഥി​തി സ​ങ്കീ​ർ​ണ​മാ​ക്കി​യ​ത്.

ബ്രി​ട്ടീ​ഷ് വൈ​റ​സ് വ​ക​ഭേ​ദം കൂ​ടു​ത​ൽ ക​ണ്ടെ​ത്തി​യ​ത് ക​ണ്ണൂ​ർ (75 ശ​ത​മാ​നം) ജി​ല്ല​യി​ലാ​ണ്. ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ വൈ​റ​സ് വ​ക​ഭേ​ദം കൂ​ടു​ത​ൽ പാ​ല​ക്കാ​ട് ജി​ല്ല​യി​ലും. ഇ​വി​ടെ 21.3 ശ​ത​മാ​നം കോ​വി​ഡ് രോ​ഗി​ക​ളി​ൽ വ​ക​ഭേ​ദം​വ​ന്ന വൈ​റ​സ് ക​ണ്ടെ​ത്തി.

Related posts

Leave a Comment