മലയാള സിനിമയിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് രജിഷ വിജയന്. അനുരാഗ കരിക്കിന് വെള്ളം എന്ന ചിത്രത്തിലൂടെയാണ് രജിഷ മലയാളം സിനിമയിലെത്തുന്നത്.
അഭിനയിച്ച ആദ്യ ചിത്രത്തിന് തന്നെ മികച്ച നടിയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയാണ് രജിഷ ഏവരെയും ഞെട്ടിച്ചത്.
സിനിമയില്‍ സജീവമാകുന്നതിന് മുന്‍പ് ടെലിവിഷന്‍ പരിപാടികളുടെ അവതാരക ആയി താരം തിളങ്ങിയിരുന്നു. ന്യൂഡല്‍ഹിയിലെ നോയിഡ സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദധാരിയാണ് താരം.
മനസ്സിനക്കരെ, സൂര്യ ചലഞ്ച്, ഉഗ്രം ഉജ്ജ്വലം തുടങ്ങിയ ടെലിവിഷന്‍ പരിപാടികളുടെ അവതാരകയായി താരം ഉണ്ടായിരുന്നു. മികച്ച പ്രേക്ഷക പിന്തുണയും പ്രീതിയും ഇതിലൂടെ താരത്തിന് നേടാന്‍ കഴിഞ്ഞിട്ടുണ്ട്.
ജോര്‍ജ്ജേട്ടന്‍സ് പൂരം, ഒരു സിനിമാക്കാരന്, ജൂണ്‍, ഫൈനല്‍സ്, സ്റ്റാന്‍ഡ് അപ്പ് തുടങ്ങി ഒരുപാട് മികച്ച ചിത്രങ്ങള്‍ താരം അഭിനയിച്ചു കഴിഞ്ഞു.
പ്ലസ്ടുവില്‍ പഠിക്കുന്ന സമയത്ത് ബസില്‍ വെച്ചുണ്ടായ ഒരനുഭവമാണ് ഇപ്പോള്‍ രജിഷ പങ്കുവെക്കുന്നത്. ആ സംഭവം ഇങ്ങനെ…തിരക്കുള്ള ബസില്‍ കമ്പിയില്‍ പിടിച്ചു ആ കൊച്ചു പെണ്‍കുട്ടി പേടിച്ചു നില്ക്കുന്നതു കണ്ടാണ് താന്‍ അങ്ങോട്ടു നോക്കുന്നതെന്ന് രജിഷ പറയുന്നു.
ശ്രദ്ധിച്ചപ്പോള്‍ സ്റ്റെപ്പില്‍ നില്ക്കുന്ന കിളി കമ്പിക്ക് ഇടയില്‍ കൂടി കൊച്ചു കുട്ടിയുടെ പാവാടയുടെ ഇടയിലൂടെ കാലില്‍ തൊട്ടുകൊണ്ട് ഇരിക്കുന്നതാണ് കണ്ടത്.
ബസ്സില്‍ അടുത്ത ഉള്ള സ്ത്രീകള്‍ എല്ലാം ഇക്കാര്യം കാണുന്നുണ്ടായിരുന്നു പക്ഷേ അവര്‍ പ്രതികരിച്ചില്ല. അയാളോട് ശബ്ദം ഉണ്ടാക്കിയപ്പോള്‍ അയാള്‍ അയാളില്‍ ഒരു തെറ്റും ഇല്ലാത്ത പോലെ ഭാവിച്ചു.
ദേഷ്യം സഹിക്കാന്‍ കഴിയാതെ താന്‍ അയാളുടെ കാരണം നോക്കി അടിച്ചു എന്നും താരം പറയുന്നു.