ന്യൂഡൽഹി: ബിജെപി എംപിയും മുൻ ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീറിനെതിരേ വിമർശനവുമായി ഡൽഹി ഹൈക്കോടതി.
കോവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നായ ഫാബി ഫ്ളൂ വിതരണം ചെയ്യാന്‍ ഗൗതം ഗംഭീറിന് എങ്ങനെയാണ് സാധിക്കുന്നതെന്ന് കോടതി ചോദിച്ചു.
‘ഇവയൊക്കെ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന മരുന്നുകളല്ലേ? എങ്ങനെയാണ് വലിയ അളവില്‍ ഒരാള്‍ക്ക് മരുന്ന് കൈവശം വെക്കാനാകുക? മരുന്നുകള്‍ കൈകാര്യം ചെയ്യുന്നതിന് ഗംഭീറിന് ലൈസന്‍സുണ്ടോ? അതോ ഇവയ്ക്ക് ലൈസന്‍സ് ആവശ്യമില്ലേ?,’ കോടതി ചോദിച്ചു.
സാമൂഹ്യ സേവനത്തിനായി ആരംഭിച്ച ഗൗതം ഗംഭീർ ഫൗണ്ടേഷൻ മുഖേനയാണ് ഗംഭീറിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ.
ഫാബി ഫ്ളൂവെന്ന വൈറസ് പ്രതിരോധ മരുന്നാണ് ഫൗണ്ടേഷൻ വഴി രോഗികൾക്ക് നൽകുന്നത്. നേരിയ ലക്ഷണങ്ങളുള്ള രോഗികളിൽ ഇവ ഗുണം ചെയ്യും.