തിരുവനന്തപുരം: തിരുവനന്തപുരത്ത് ആർഎസ്എസ് നേതാവ് കല്ലപ്പള്ളി രാജേഷ് വധക്കേസിലെ പ്രതിയുടെ കാൽ വെട്ടിമാറ്റി. കേസിലെ നാലാം പ്രതി എബിയുടെ കാലാണ് വെട്ടിയത്.
തിരുവനന്തപുരം ഇടവക്കോട് വച്ച് രാവിലെ 12നാണ് സംഭവം. സുഹൃത്തുമായി സംസാരിച്ചിരിക്കുന്നതിനിടെയാണ് ഹൈൽമറ്റ് ധരിച്ച് ബൈക്കിലെത്തിയ സംഘം എബിയെ ആക്രമിച്ചത്.
ഓടിരക്ഷപെടാൻ ശ്രമിച്ച എബിയെ അക്രമി സംഘം വളഞ്ഞിട്ട് ആക്രമിച്ചു. സംഭവത്തിൽ എബിയുടെ വലത് കാൽ രണ്ടായി മുറിഞ്ഞു. എബിയെ എറണാകുളത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.