തിരുവനന്തപുരം: മലപ്പുറം ഡിസിസി പ്രസിഡന്റും നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർഥിയുമായ വി.വി. പ്രകാശിന്റെ നിര്യാണത്തിൽ ദുഃഖം രേഖപ്പെടുത്തി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സഹോദരനെ നഷ്ടപ്പെട്ടതിന്റെ വേദനയാണ് താൻ ഇപ്പോൾ അനുഭവിക്കുന്നതെന്ന് ചെന്നിത്തല പറഞ്ഞു.
നിലമ്പൂരിൽ യുഡിഎഫിനു വൻ വിജയം ഉണ്ടാകുമെന്ന ആത്മവിശ്വാസം അദ്ദേഹത്തിന് ഉണ്ടായിരുന്നു. ആ ജനകീയ അംഗീകാരം ഏറ്റുവാങ്ങാതെ അദ്ദേഹത്തിനു വിട പറയേണ്ടി വന്നു എന്നത് വളരെ ദുഃഖകരമാണ്.
സ്നേഹ സമ്പന്നനായ ഒരു സഹോദരനെയാണ് തനിക്ക് നഷ്ടപ്പെട്ടിരിക്കുന്നതെന്നും ചെന്നിത്തല അനുശോചന സന്ദേശത്തിൽ പറഞ്ഞു.
അവിശ്വസനീയം.. പ്രിയ സുഹൃത്തിന് കണ്ണീരോടെ വിടയെന്ന് പി.വി. അൻവർ
നിലമ്പൂർ: മലപ്പുറം ഡിസിസി പ്രസിഡന്റും നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർഥിയുമായ വി.വി. പ്രകാശിന് ആദരാഞ്ജലികൾ അർപ്പിച്ച് എൽഡിഎഫ് സ്ഥാനാർഥി പി.വി. അൻവർ. പ്രകാശിന്റെ വിയോഗം അവിശ്വസനീയമെന്ന് പ്രതികരിച്ച അൻവർ, പ്രിയ സുഹൃത്തിന് കണ്ണീരോടെ വിടയെന്ന് ഫേസ്ബുക്കിൽ കുറിച്ചു.