പത്തനംതിട്ട: പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ഓക്സിജൻ പ്രതിസന്ധി. കോവിഡ് രോഗികളെ കൊണ്ട് നിറഞ്ഞ ജനറൽ ആശുപത്രിയിൽ ഓക്സിജൻ ആവശ്യമായ രോഗികളുടെ എണ്ണം വളരെ കൂടിയതാണ് വൻ പ്രതിസന്ധി സൃഷ്ടിച്ചത്.
ഇതേ തുടർന്ന് സ്വകാര്യ ആശുപത്രിയുടെ സഹായം തേടി. സ്വകാര്യ ആശുപത്രിയിൽ നിന്ന് ആറ് സിലിണ്ടർ ഓക്സിജൻ ഇതിനോടകം എത്തിച്ചു.
ഓക്സിജൻ ലഭ്യത ഉറപ്പു വരുത്തുവാൻ ആവശ്യമായ ഇടപെടലുകൾ നടത്തുകയാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.