പാലക്കാട് : കോവിഡ് രൂക്ഷമായ സാഹചര്യത്തിൽ ആശുപത്രിയിൽ ഓക്സിജന്റെ ക്ഷാമം നേരിടുന്പോൾ സംസ്ഥാനത്തിന് ആവശ്യമായ ഓക്സിജന്റെ ഏറിയ പങ്കും ഉല്പാദിപ്പിച്ച് പ്രതിരോധ പ്രവർത്തനത്തിൽ പങ്കാളിയാവുകായണ് കഞ്ചിക്കോട് വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്ന ഐനോക്സ് എയർ പ്രോഡക്ട്സ്.
2019ൽ ജെയിൻ ഗ്രൂപ്പാണ് ഐനോക്സ് എയർ പ്രോഡക്സ് ഓക്സിജൻ പ്ലാന്റ് ആരംഭിച്ചത്. 2020വരെ വ്യവസായ മേഖലയ്ക്ക് ആവശ്യമായ ഓക്സിജനായിരുന്നു ഉദ്പാദിപ്പിച്ചിരുന്നത്.
എന്നാൽ കോവിഡിന്റെ പശ്ചാത്തലത്തിൽ ആശുപത്രികളിൽ നേരിടുന്ന ഓക്സിജൻ ക്ഷാമം മറികടക്കാൻ ഐമോക്സ് എയർ പ്രോഡക്സ് മെഡിക്കൽ ഓക്സിജൻ ഉദ്പാദിപ്പിച്ച് വിതരണം ചെയ്യുന്നു.
147 ടണ്‍ ഓക്സിജനാണ് പ്രതിദിനം ഉല്പാദിപ്പിക്കുന്നത്. അതിൽ 74 ടണ്‍ തമിഴ്നാട്ടിലേയ്ക്കും 30 ടണ്‍ കർണ്ണാടകയിലേക്കും വിതരണം ചെയ്യുന്നുണ്ട്.
1000 മെട്രിക് ടണ്‍ സംഭരണശേഷിയാണ് ഐനോക്സ് എയർ പ്രോഡക്സിനുള്ളത്. കേരളത്തിലെ ആശുപത്രികളിലേയ്ക്കും മെഡിക്കൽ കോളജുകളിലേക്കും ഇവിടെ നിന്ന് മെഡിക്കൽ ഓക്സിജൻ വിതരണം ചെയ്യുന്നുണ്ട്.