ചെന്നൈ: രാജ്യത്ത് കോവിഡ് രണ്ടാം തരംഗം നിയന്ത്രണാതീതമായി വ്യാപിക്കുന്നതിനിടെ കേന്ദ്ര സർക്കാരിനെതിരേ രൂക്ഷമായി വിമർശനവുമായി മദ്രാസ് ഹൈക്കോടതി.
രണ്ടാം വ്യാപനത്തിൽ കേന്ദ്രത്തിന് വലിയ ജാഗ്രതക്കുറവുണ്ടായി. ഒന്നാം വ്യാപനം പാഠമായി കണ്ട് കേന്ദ്രം മുൻകരുതലെടുത്തില്ലെന്നും ഹൈക്കോടതി വിമർശിച്ചു.
കഴിഞ്ഞ 14 മാസമായി കേന്ദ്രം ഇവിടെ എന്തു ചെയ്യുകയായിരുന്നു. രണ്ടാം വ്യാപനത്തെക്കുറിച്ച് നിങ്ങൾക്ക് ബോധ്യമില്ലായിരുന്നോ എന്നും കോടതി ചോദിച്ചു.
രണ്ടാം തരംഗത്തിന്റെ വ്യാപനത്തെക്കുറിച്ചുള്ള വിദഗ്ധരുടെ അഭിപ്രായം സർക്കാർ ഗൗരവത്തോടെ കണ്ടില്ല. സർക്കാർ അനാസ്ഥയ്ക്ക് ജനം വലിയ വില നൽകേണ്ടി വരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.
രാജ്യത്തെ കോവിഡ് ചികിത്സ, ഓക്സിജന്‍ ലഭ്യതക്കുറവ് എന്നിവ സംബന്ധിച്ച് സ്വമേധയാ കേസെടുത്താണ് കോടതിയുടെ വിമർശനം.
കോവിന്‍ സൈറ്റിലുണ്ടായ തകരാറുകളെ സംബന്ധിച്ച പരാതികള്‍ വെള്ളിയാഴ്ച പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി.