കൊച്ചി: ഓടുന്ന ട്രെയിനില്‍ നിന്നും യുവതിയെ ആക്രമണത്തിനിരയാക്കിയ ശേഷം തള്ളിയിട്ട സംഭവത്തില്‍ പ്രതിയെ പിടികൂടാനാകാതെ പോലീസ്.
ഈ സാഹചര്യത്തില്‍ പ്രതിക്കായി റെയില്‍വേ പോലീസ് ലൂക്ക് നോട്ടീസ് പുറത്തിറക്കി. ആലപ്പുഴ നൂറനാട് സ്വദേശിയായ ബാബുക്കുട്ടനാണ് കേസിലെ പ്രതി.
സംഭവം നടന്ന് മൂന്ന് ദിവസമായിട്ടും പ്രതിയെ പിടികൂടാന്‍ പോലീസിന് കഴിഞ്ഞിരുന്നില്ല. നിലവില്‍ രണ്ട് ഡിവൈഎസ്പിമാരടങ്ങുന്ന ഇരുപതംഗ സംഘമാണ് പ്രതിക്കായി തെരച്ചില്‍ നടത്തുന്നത്.
ഇയാള്‍ കേരളം വിടാനുള്ള സാധ്യത കുറവാണെന്ന നിഗമനത്തിലാണ് അന്വേഷണസംഘം. കോട്ടയം, ആലപ്പുഴ ജില്ലകള്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊതമാക്കിയിട്ടുണ്ട്.
അതിനിടെ ആക്രമണത്തില്‍ പരിക്കേറ്റി നിലവില്‍ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ആശയുടെ ആരോഗ്യനില മെച്ചപ്പെട്ടു.
ന്യൂറോ ഐസിയുവില്‍ നിന്ന് വാര്‍ഡിലേക്ക് മാറ്റിയ ആശയുടെ ആരോഗ്യനിലയില്‍ പുരോഗതിയുള്ളതായാണ് ആശുപത്രി അധകൃതര്‍ വ്യക്തമാക്കുന്നത്.
ഇന്നലെ വീണ്ടും ആശുപത്രിയിലെത്തിയ പോലീസ് വിവരങ്ങള്‍ ശേഖരിക്കുന്നതിനൊപ്പം പ്രതി ബാബുക്കുട്ടന്റെ ചിത്രം ഒരിക്കല്‍കൂടെ ആശയെ കാണിച്ച് സ്ഥിരീകരിച്ചിരുന്നു.
ആശയെ രക്ഷപ്പെടുത്തിയ ആളുകളുടെ മൊഴി ഇന്നലെ പോലീസ് രേഖപ്പെടുത്തി. യുവതിയുടെ നഷ്ടപ്പെട്ട മൊബൈല്‍ ഫോണും തിരിച്ചറിയല്‍ കാര്‍ഡും പേലീസിന് ലഭിച്ചിട്ടുണ്ട്.
മൊബൈല്‍ മുളന്തുരുത്തിക്ക് സമീപത്ത് നിന്നും തിരിച്ചറിയല്‍ കാര്‍ഡ് ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷന് സമീപത്ത് നിന്നുമാണ് കിട്ടിയിട്ടുള്ളത്.
ചെങ്ങന്നൂരില്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറേറ്റ് ഓഫീസിലാണ് മുളന്തുരുത്തി കാരിക്കോട് സ്വദേശിനി ആശ മുരളീധരന് ജോലി ചെയ്യുന്നത്.
ഗുരുവായൂര്‍-പുനലൂര്‍ പാസഞ്ചറില്‍ 28ന് മുളന്തുരുത്തിയില്‍ നിന്നും ചെങ്ങന്നൂരേക്ക് യാത്ര ചെയ്യുന്നതിനിടെ ട്രെയിനില്‍വെച്ച് പ്രതി ആശയുടെ മൊബൈല്‍ ഫോണ്‍ പിടിച്ചുപറിച്ച് പുറത്തേക്ക് എറിഞ്ഞ ശേഷം വള ഊരിയെടുക്കുകയും മാല പൊട്ടിക്കുകയും ചെയ്തത്.
തുടര്‍ന്ന് ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്തിരുന്നു. രക്ഷപ്പെടാന്‍ ആശ കാഞ്ഞിരമറ്റം, പിറവം റോഡ് സ്റ്റേഷനുകള്‍ക്കിടയിലെ ഒലിപ്പുറത്ത് വെച്ച് ട്രെയിന്‍ വേഗത കുറച്ചപ്പോള്‍ താഴേക്ക് ചാടിയെന്നാണ് ആദ്യം കരുതിയതെങ്കിലും ആശയെ പ്രതി പുറത്തേക്ക് തള്ളിയിട്ടതാകാമെന്ന നിഗമനത്തിലാണ് പോലീസ്.