ച​ര​മ​ദി​ന​ത്തി​നാ​യി നീ​ക്കി​വ​ച്ച പ​ണം വാ​ക്സി​ൻ ച​ല​ഞ്ചി​ലേ​ക്ക് ന​ല്കി മാ​തൃ​ക

മൂ​വാ​റ്റു​പു​ഴ: ച​ര​മ​ദി​ന​ത്തി​ലെ ച​ട​ങ്ങു​ക​ൾ​ക്കാ​യി നീ​ക്കി​വ​ച്ച തു​ക മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ക്സി​ൻ ച​ല​ഞ്ചി​ലേ​ക്ക് ന​ൽ​കി.

ഈ​സ്റ്റ് മാ​റാ​ടി കു​രു​ക്കു​ന്ന​പു​രം മ​ർ​ത്താ​മ​റി​യം പ​ള്ളി വി​കാ​രി​യാ​യി​രു​ന്ന ഫാ. ​കു​ര്യാ​ക്കോ​സി​ന്‍റെ 40-ാം ച​ര​മ​ദി​ന​ത്തി​ലെ ച​ട​ങ്ങു​ക​ൾ​ക്കാ​യി നീ​ക്കി​വ​ച്ചി​രു​ന്ന പ​തി​നാ​യി​രം രൂ​പ​യാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ക്സി​ൻ ച​ല​ഞ്ചി​ലേ​ക്ക് ന​ൽ​കി​യ​ത്.

കോ​വി​ഡ് നി​യ​ന്ത്ര​ണം നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ ഫാ. ​കു​ര്യാ​ക്കോ​സി​ന്‍റെ 40-ാം ച​ര​മ​ദി​ന​ത്തി​ൽ ല​ഘു ച​ട​ങ്ങാ​യി ന​ട​ത്തു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് അ​ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ റെ​ജി​യു​ടെ നി​ർ​ദ്ദേ​ശ പ്ര​കാ​ര​മാ​ണ് വാ​ക്സി​ൻ ച​ല​ഞ്ചി​ലേ​ക്ക് തു​ക ന​ൽ​കി​യ​ത്. കേ​ര​ള ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ഗോ​പി കോ​ട്ട​മു​റി​ക്ക​ൽ വീ​ട്ടി​ലെ​ത്തി തു​ക സ്വീ​ക​രി​ച്ചു.

മ​ക്ക​ളാ​യ ഗോ​ഡ്സി, ഗോ​ഡ്സ​ണ്‍. മ​രു​മ​ക്ക​ളാ​യ ല​വി​ൻ, അ​നു, കൊ​ച്ചു​മ​ക്ക​ൾ, സ​ഹോ​ദ​ര​ൻ എം.​സി. മ​ത്താ​യി എ​ന്നി​വ​രു​ടെ സാ​ന്നി​ദ്ധ്യ​ത്തി​ലാ​ണ് വാ​ക്സി​ൻ ച​ല​ഞ്ചി​ലേ​ക്ക് തു​ക കൈ​മാ​റി​യ​ത്.

Related posts

Leave a Comment