കാഞ്ഞങ്ങാട്: കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി കാഞ്ഞങ്ങാട്ടെ ഫോറസ്റ്റ് ഓഫീസര്‍മാരുടെ ഉറക്കം കെടുത്തുന്ന പുലിയെത്തേടി സ്ഥാപിച്ച സിസിടിവി കാമറയില്‍ കുരുങ്ങിയത് കാട്ടുപൂച്ച.
കഴിഞ്ഞ ദിവസം പെരിയയില്‍ സ്ഥാപിച്ച സിസിടിവി കാമറയിലാണ് കാട്ടുപൂച്ചയ്ക്ക് സമാനമായ ഒന്നിന്റെ പടം സിസിടിവി കുരുങ്ങിയത്.
കാഞ്ഞങ്ങാട്ടും അമ്പലത്തറയിലും കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി പുലിയെന്ന് കരുതി വ്യാപക തെരച്ചിലാണ് ഫോറസ്റ്റിന്റെ ഭാഗത്ത് നിന്നുണ്ടായിരുന്നത്.
കഴിഞ്ഞ ദിവസം മാവുങ്കാല്‍ മുത്തപ്പൻ തറ വീട്ടമ്മ പുലിയെ കണ്ടതായി പറഞ്ഞിരുന്നു. ഉദയംകുന്ന് പള്ളോട്ട് പുലിയുടെ കാൽപ്പാടുകളും കണ്ടിരുന്നു.
ഇങ്ങനെ ദിനംപ്രതി പുലിയെ കാണുന്നവരുടെ എണ്ണം കൂടുകയും ഇതോടെ പുലിയെ പിടികൂടാന്‍ വനം വകുപ്പ് രണ്ട് കാമറകള്‍ സ്ഥാപിക്കുകയുമായിരുന്നു.
ആ കാമറകളില്‍ ഒന്നിലാണ് കാട്ടൂപൂച്ചയെ പോലുള്ള ജീവി പതിഞ്ഞിരിക്കുന്നത്. എന്നാലും പുലിക്കായി ഇനിയും പരിശോധന നടത്തുമെന്നാണ് ഫോറസ്റ്റ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.