മുംബൈ: തെരുവ് നായയെ തല്ലിക്കൊന്ന പതിനേഴുകാരനെതിരെ കേസെടുത്തു. മൃഗക്ഷേമ-സന്നദ്ധ സംഘടനയായ “പെറ്റ’ നല്കിയ പരാതിയിലാണ് കേസെടുത്തത്. മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയുന്ന ആക്ടിലെ സെക്ഷന്‍ 429 പ്രകാരമാണ് കേസ്.
ഏപ്രില്‍ 24ന് മുംബൈയിലെ സന്തക്രൂസിലാണ് സംഭവം നടന്നത്. രണ്ട് മാസം മുമ്പ് ഇതേ നായ കൗമാരക്കാരന്റെ പിതാവിനെ കടിച്ചെന്നും അതിലുള്ള പ്രതികാരമായി നായയെ കണ്ടുപിടിച്ച് കൊന്നെന്നുമാണ് എഫ്ഐആറിൽ പറയുന്നത്.
പരിക്കേറ്റ നായയെ മൃഗങ്ങള്‍ക്കെതിരായ ആക്രമണം തടയാന്‍ രൂപീകരിച്ച മുംബൈയിലെ സൊസൈറ്റി ബിഎസ്പിസിഎയില് എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കൗമാരക്കാരനെതിരെ മൃഗങ്ങള്‍ക്കെതിരായ ക്രൂരകൃത്യം സംബന്ധിച്ച അനുബന്ധ വകുപ്പുകളും ചേര്‍ത്തിട്ടുണ്ട്.