ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് വ്യാപനം കുറയുന്നില്ലെങ്കില്‍ ഈ വര്‍ഷം നടക്കേണ്ട ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ് യുഎഇയിലേക്കു മാറ്റിയേക്കുമെന്നു ബിസിസിഐ. ഒക്ടോബറില്‍ ലോകകപ്പ് നടത്താനാണു തീരുമാനമെടുത്തിരിക്കുന്നത്.
ഇന്ത്യതന്നെ ലോകകപ്പിന് ആതിഥേയത്വം വഹിക്കുമെന്നും അതിനു ബദല്‍ സംവിധാനം ഉണ്ടാകുമെന്നും മത്സരത്തിന്റെ വേദി വ്യക്തമാക്കാതെ ഐസിസി ഈ മാസം പറഞ്ഞിരുന്നു.
ടൂര്‍ണമെന്റ് നടക്കാനുള്ള സാഹചര്യം ഇന്ത്യയില്‍ ഇല്ലെങ്കില്‍ യുഎഇയില്‍ നടത്തുമെന്നു ബിസിസിഐ ജനറല്‍ മാനേജര്‍ ധീരജ് മല്‍ഹോത്ര പറഞ്ഞു.