തിരുവനന്തപുരം: സംസ്ഥാനത്ത് പൊതു നിരത്തുകളിലും ജംഗ്ഷനുകളിലും പോലീസ് പരിശോധന കർശനമാക്കി. ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് ഇന്നും നാളെയും ഏർപ്പെടുത്തിയിരിക്കുന്നത്.
അത്യാവശ്യകാര്യങ്ങൾക്കല്ലാതെ ആരും പുറത്തേക്ക് പോകരുതെന്നാണ് പോലീസും സർക്കാരും നൽകിയിരിക്കുന്ന നിർദേശം. ഈ നിർദേശം ലംഘിച്ച് റോഡിലേക്ക് ഇറങ്ങുന്നവർക്കെതിരെ കർശന നിയമനടപടിയാണ് പോലീസ് സ്വീകരിച്ച് കൊണ്ടരിക്കുന്നത്.
കഴിഞ്ഞ ആഴ്ചത്തെക്കാളും പോലീസ് ഇന്ന് പരിശോധന കുടുതൽ കർശനമാക്കിയിട്ടുണ്ട്. രോഗ വ്യാപന തോത് കൂടിയ പഞ്ചായത്തുകളിൽ ജില്ലാ കളക്ടർ നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്.