അക്ഷയ് കുമാര്‍-രവീണ ടണ്ടന്‍ ജോഡി ഒരു കാലത്ത് ബോളിവുഡിലെ ഏറ്റവും ഹിറ്റ് ജോഡിയായിരുന്നു. സിനിമയ്ക്കു പുറത്തും ഇവര്‍ തമ്മില്‍ അടുപ്പമുണ്ടായിരുന്നു.
1994ല്‍ പുറത്തിറങ്ങിയ മൊഹ്‌റ എന്ന സൂപ്പര്‍ഹിറ്റ് സിനിമയുടെ സെറ്റില്‍ നിന്നും ആരംഭിച്ച ഇവരുടെ അടുപ്പം പിന്നീട് പ്രണയമായി വളരുകയായിരുന്നു.
ഒന്നിച്ചഭിനയിക്കുന്ന സിനിമകള്‍ എല്ലാം സൂപ്പര്‍ ഹിറ്റുകളായി മാറുമ്പോള്‍ ഇവര്‍ക്കിടയിലെ ബന്ധവും വളര്‍ന്നു.
എന്നാല്‍ അതേസമയത്ത് തന്നെ മറ്റു ചില താരങ്ങളുടെ പേരും അക്ഷയ്കുമാറുമായി ചേര്‍ത്ത് പറയാറുണ്ടായിരുന്നു. ഇങ്ങനെ നടന്നിരുന്നൊരു പ്രചരണമായിരുന്നു അക്ഷയ് കുമാറും രേഖയും തമ്മിലുള്ള ബന്ധം.
പിന്നീട് ഈ ബന്ധത്തിനെതിരെ രവീണ തന്നെ പരസ്യമായി രംഗത്ത് എത്തിയിരുന്നു. അക്ഷയ് കുമാറില്‍ നിന്നും അകലം പാലിക്കാന്‍ രേഖയ്ക്ക് രവീണ തന്നെ മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു.
ഒരു അഭിമുഖത്തിലായിരുന്നു രവീണയുടെ പ്രതികരണം. 1996 ല്‍ ഖില്ലാഡിയോം കാ ഖില്ലാഡി പുറത്തിറങ്ങിയ സമയത്തായിരുന്നു അക്ഷയ് കുമാറും രേഖയും തമ്മിലുള്ള ബന്ധം ചര്‍ച്ചയാകുന്നത്.
ഈ ബന്ധമാണ് രവീണയുമായി അക്ഷയ് അകലാന്‍ കാരണമെന്നുവരെ ചിലര്‍ പറയുന്നു. എന്നാല്‍ അക്ഷയ് കുമാറിന് രേഖയോട് താല്‍പര്യമില്ലായിരുന്നുവെന്നും അക്ഷയ് രേഖയെ സഹിക്കുകയാണെന്നുമായിരുന്നു രവീണ പറഞ്ഞത്.
അക്ഷയ്ക്ക് രേഖയോട് എന്തെങ്കിലും ഉണ്ടായിരുന്നതായി തോന്നുന്നില്ല. സത്യത്തില്‍, അവന്‍ അവരില്‍ നിന്നും ഓടുകയായിരുന്നു.
സിനിമയ്ക്ക് വേണ്ടി രേഖയെ സഹിക്കുകയായിരുന്നു. ഒരു ഘട്ടത്തില്‍ അവന് വേണ്ടി വീട്ടില്‍ നിന്നും ഉച്ച ഭക്ഷണം കൊണ്ടു വരുമായിരുന്നു അവര്‍.
അപ്പോഴാണ് ഞാന്‍ ഇടപെട്ടത്. കാര്യങ്ങള്‍ പരിധി വിടുകയാണെന്ന് തോന്നി. എന്നായിരുന്നു രവീണ ഒരു അഭിമുഖത്തില്‍ പറഞ്ഞത്.
ഞങ്ങള്‍ ഒരുമിച്ചാണെന്ന് അറിഞ്ഞിട്ടും ഈ നടി അവനോട് അടുക്കാന്‍ ശ്രമിച്ചാല്‍ ഞാന്‍ എന്റെ നഖങ്ങള്‍ അവരുടെ ദേഹത്ത് കുത്തിയിറക്കും.
പക്ഷെ അക്ഷയ്ക്ക് കാര്യങ്ങള്‍ വേണ്ട വിധത്തില്‍ കൈകാര്യം ചെയ്യാനറിയാം. എന്നായിരുന്ന മറ്റൊരു അഭിമുഖത്തില്‍ രവീണ പറഞ്ഞത്.
പിന്നീട് അക്ഷയ് കുമാറും രവീണയും തമ്മിലുള്ള വിവാഹ നിശ്ചയം നടന്നുവെങ്കിലും വിവാഹം വേണ്ടെന്ന് തീരുമാനിക്കുകയും ഇരുവരും പിരിയുകയുമായിരുന്നു.
പിന്നീട് നടി ട്വിങ്കിള്‍ ഖന്നയെ അക്ഷയ്കുമാര്‍ ജീവിതസഖിയാക്കിയപ്പോള്‍ രവീണ ബിസിനസുകാരന്‍ അനില്‍ താഡനിയെ വിവാഹം കഴിച്ചു. ഇരുവരും സന്തുഷ്ടമായ കുടുംബജീവിതമാണ് ഇപ്പോള്‍ നയിക്കുന്നത്.