തിരുവനന്തപുരം: തെരഞ്ഞെടുപ്പിലെ ചരിത്ര വിജയത്തിനു വിജയത്തിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ തിങ്കളാഴ്ച തലസ്ഥാനത്ത് തിരിച്ചെത്തി. കണ്ണൂരിൽനിന്നും വിമാനമാർഗമെത്തുന്ന അദ്ദേഹത്തിനൊപ്പം കുടുംബാംഗങ്ങളുമുണ്ട്.
തലസ്ഥാനത്ത് തിരിച്ചെത്തുന്ന മുഖ്യമന്ത്രി ഗവർണറെ കണ്ട് രാജി സമർപ്പിക്കും. ഉച്ചയ്ക്ക് 12 ന് ആണ് രാജ്ഭവനിലെത്തി ഗവർണറെ കാണുക.
മുഖ്യമന്ത്രിയോട് ഗവർണർ കാവൽ മന്ത്രിസഭയായി തുടരാൻ ആവശ്യപ്പെടും. തെരഞ്ഞെടുപ്പ് ഫലം പ്രസിദ്ധീകരിച്ചു കൊണ്ട് തെരഞ്ഞെടുപ്പ് കമ്മിഷൻ വിജ്ഞാപനം പുറപ്പെവിടുവിച്ച ശേഷമാകും പുതിയ സർക്കാർ രൂപീകരണം സംബന്ധിച്ച ഔദ്യോഗിക നടപടികൾ ആരംഭിക്കുക. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നാലാം തീയതി വരെ തുടരും.