ഇ​ത് കൃ​ത്യ​മാ​യി ക​ച്ച​വ​ട​മാ​ണ്! ബി​ജെ​പി വോ​ട്ട് യു​ഡി​എ​ഫ് ‌വാ​ങ്ങി, എ​ന്നി​ട്ടും എ​ൽ​ഡി​എ​ഫ് ജ​യി​ച്ചു; ക​ണ​ക്കു​ക​ൾ നി​ര​ത്തി പി​ണ​റാ​യി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വോ​ട്ട് ക​ച്ച​വ​ട​ത്തി​ലൂ​ടെ ജ​ന​വി​ധി അ​ട്ടി​മ​റി​ക്കാ​ൻ യു​ഡി​എ​ഫ് ശ്ര​മി​ച്ചു​വെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.

ക​ച്ച​വ​ട​ക്ക​ണ​ക്കി​ന്‍റെ ബ​ല​ത്തി​ലാ​ണ് യു​ഡി​എ​ഫ് ആ​ത്മ​വി​ശ്വാ​സം പ്ര​ക​ടി​പ്പി​ച്ച​ത്. ബി​ജെ​പി​യു​ടെ വോ​ട്ട് യു​ഡി​എ​ഫ് ചോ​ദി​ച്ച് വാ​ങ്ങി​യെ​ന്നും പി​ണ​റാ​യി ആ​രോ​പി​ച്ചു.

ഒ​രു രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി അ​വ​രു​ടെ വോ​ട്ട് അ​വ​രു​ടെ സ്ഥാ​നാ​ര്‍​ഥി​ക്ക് ന​ല്‍​കാ​തെ എ​ല്‍​ഡി​എ​ഫി​നെ പ​രാ​ജ​യ​പ്പെ​ടു​ത്താ​ന്‍ വേ​ണ്ടി മ​റി​ച്ചു കൊ​ടു​ത്തു.

ഇ​ത് കൃ​ത്യ​മാ​യി ക​ച്ച​വ​ട​മാ​ണ്. അ​തി​ന് നേ​തൃ​ത്വം കൊ​ടു​ത്ത യു​ഡി​എ​ഫ് നേ​താ​ക്ക​ള്‍ ജ​യി​ച്ചെ​ന്ന് ക​ണ​ക്കു​കൂ​ട്ടി.

കേ​ര​ള രാ​ഷ്ട്രീ​യ​ത്തി​ലെ ജ​ന​ങ്ങ​ളു​ടെ മ​ന​സ് ആ ​ക​ണ​ക്കി​നോ​ടൊ​പ്പ​മ​ല്ല നി​ന്ന​ത്. അ​താ​ണ് വി​ജ​യ​ത്തി​ന് ഇ​ട​യാ​ക്കി​യ​തെ​ന്ന് കാ​ണാ​നു​ണ്ടെ​ന്നും പി​ണ​റാ​യി പ​റ​ഞ്ഞു.

ബി​ജെ​പി​ക്ക് 4.28 ല​ക്ഷം വോ​ട്ട് കു​റ​ഞ്ഞ​പ്പോ​ൾ യു​ഡി​എ​ഫി​ന് നാ​ല് ല​ക്ഷം വോ​ട്ട് കൂ​ടി. എ​ല്‍​ഡി​എ​ഫി​ന്‍റെ വോ​ട്ട് വി​ഹി​തം 45.2 ശ​ത​മാ​ന​മാ​യി വ​ര്‍​ധി​ച്ചു.

യു​ഡി​എ​ഫി​ന്‍റേ​ത് 38.79 ശ​ത​മാ​ന​ത്തി​ല്‍ 39.4 ശ​ത​മാ​ന​മാ​യി. ബി​ജെ​പി​യു​ടേ​ത് 15.01 ശ​ത​മാ​ന​ത്തി​ല്‍ നി​ന്ന് 12.4 ശ​ത​മാ​ന​മാ​യി കു​റ​ഞ്ഞു. 2.61 ശ​ത​മാ​ന​ത്തി​ന്‍റെ കു​റ​വാ​ണ് ഉ​ണ്ടാ​യ​ത്. അ​വ​രു​ടെ വോ​ട്ട് യു​ഡി​എ​ഫി​ന് പോ​യി.‌

90 മ​ണ്ഡ​ല​ങ്ങ​ളി​ൽ ബി​ജെ​പി​ക്ക് ഭീ​മ​മാ​യി വോ​ട്ട് കു​റ​ഞ്ഞ​ത് എ​ങ്ങ​നെ​യെ​ന്നും മു​ഖ്യ​മ​ന്ത്രി ചോ​ദി​ച്ചു. 4,28,500 വോ​ട്ട് കു​റ​ഞ്ഞു.​

പ​ത്തോ​ളം സീ​റ്റു​ക​ളി​ൽ ബി​ജെ​പി വോ​ട്ട് നേ​ടി യു​ഡി​എ​ഫ് ജ​യി​ച്ചു. പു​റ​മേ കാ​ണു​ന്ന​തി​നേ​ക്കാ​ൾ വ​ലി​യ വോ​ട്ട് ക​ച്ച​വ​ടം ന​ട​ന്നു. പു​തി​യ വോ​ട്ട​ർ​മാ​രി​ലെ വ​ർ​ധ​ന​യു​ടെ ഗു​ണം ബി​ജെ​പി​ക്ക് മാ​ത്രം എ​ന്തു​കൊ​ണ്ട് ല​ഭി​ച്ചി​ല്ലെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു.

ചി​ല സീ​റ്റു​ക​ളി​ല്‍ ഇ​വ​രു​ടെ ക​ച്ച​വ​ടം വി​ജ​യം ക​ണ്ടു. ചി​ല​യി​ട​ത്ത് ഭൂ​രി​പ​ക്ഷം കു​റ​ക്കാ​നും സാ​ധി​ച്ചു.

മ​ന്ത്രി മേ​ഴ്സി​ക്കു​ട്ടി​യ​മ്മ മ​ത്സ​രി​ച്ച കു​ണ്ട​റ​യി​ൽ ബി​ജെ​പി​യു​ടെ 14160 വോ‌​ട്ട് കു​റ​ഞ്ഞു. യു​ഡി​എ​ഫ് ഭൂ​രി​പ​ക്ഷം 4454 ആ​ണെ​ന്നും പി​ണ​റാ​യി ചൂ​ണ്ടി​ക്കാ​ട്ടി.

ബി​ജെ​പി​ക്ക് 12488 വോ​ട്ട് കു​റ​ഞ്ഞ സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി​യി​ല്‍ ഇ​വി​ടെ യു​ഡി​എ​ഫ് 11822 വോ​ട്ടു​ക​ള്‍​ക്ക് വി​ജ​യി​ച്ചു. തൃ​പ്പൂ​ണി​ത്തു​റ​യി​ൽ യു​ഡി​എ​ഫ് ഭൂ​രി​പ​ക്ഷം 992 ആ​ണ്. തൃ​പ്പൂ​ണി​ത്തു​റ 6087 വോ​ട്ടാ​ണ് ബി​ജെ​പി​ക്ക് കു​റ​ഞ്ഞ​ത്. ‌

ചാ​ല​ക്കു​ടി​യി​ൽ 1057 വോ​ട്ടി​ന് യു​ഡി​എ​ഫ് ജ​യി​ച്ചു. 8928 വോ​ട്ട് ബി​ജെ​പി​ക്ക് കു​റ​ഞ്ഞു. കോ​വ​ള​ത്ത് 11562 വോ​ട്ടി​നാ​ണ് യു​ഡി​എ​ഫ് ജ​യി​ച്ച​ത്.

12223 വോ​ട്ട് ബി​ജെ​പി​ക്ക് കു​റ​ഞ്ഞു. ക​ടു​ത്തു​രു​ത്തി​യി​ല്‍ ബി​ജെ​പി​ക്ക് 5866 വോ​ട്ട് കു​റ​ഞ്ഞു. 4256 വോ​ട്ടി​നാ​ണ് യു​ഡി​എ​ഫ് ജ​യി​ച്ച​ത്.

പാ​ലാ​യി​ൽ ജോ​സ് കെ.​മാ​ണി തോ​റ്റ​തും ബി​ജെ​പി വോ​ട്ട് മ​റി​ച്ച​തി​നാ​ലാ​ണെ​ന്നും പി​ണ​റാ​യി ആ​രോ​പി​ച്ചു.

എ​ൽ​ഡി​എ​ഫി​ന് പാ​ലാ​യി​ല്‍ 13952 വോ​ട്ടു​ക​ളു​ടെ കു​റ​വാ​ണു​ണ്ടാ​യ​ത്. ഇ​തും യു​ഡി​എ​ഫ് വി​ജ​യ​ത്തി​ല്‍ നി​ര്‍​ണാ​യ​ക​മാ​യെ​ന്നും പി​ണ​റാ​യി പ​റ​ഞ്ഞു.

ബി​ജെ​പി വോ​ട്ട് മ​റി​ഞ്ഞ​തി​ൽ സാ​മ്പ​ത്തി​ക താ​ത്പ​ര്യ​മു​ണ്ടെ​ന്നും പി​ണ​റാ​യി പ​റ​ഞ്ഞു. വോ​ട്ട് ക​ച്ച​വ​ട​ത്തെ​ക്കു​റി​ച്ച് ബി​ജെ​പി നേ​തൃ​ത്വം അ​ന്വേ​ഷി​ക്ക​ണം.

ബി​ജെ​പി നേ​തൃ​ത്വം പാ​ർ​ട്ടി​യാ​ക്കി നി​ർ​ത്താ​ൻ ശ്ര​മി​ക്ക​ണം. യു​ഡി​എ​ഫി​ന്‍റെ നേ​തൃ​ത​ല​ത്തി​ൽ ധാ​ര​ണ​ക​ൾ ഉ​ണ്ടാ​ക്കി​യെ​ന്ന് വ്യ​ക്ത​മെ​ന്നും മു​ഖ്യ​മ​ന്ത്രി ആ​രോ​പി​ച്ചു.

Related posts

Leave a Comment