തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി മുതിർന്ന ബിജെപി നേതാവ് സി.കെ. പദ്മനാഭന് . കോവിഡ് പ്രതിസന്ധി മറ്റുപല സംസ്ഥാനങ്ങളെക്കാള്‍ നന്നായി പിണറായി കൈകാര്യം ചെയ്തുവെന്ന് പദ്മനാഭന് പറഞ്ഞു.
കേരളത്തിലെ ജനങ്ങളുടെ ജനവിധിയെ വളരെ ആത്മാര്‍ഥമായി സ്വാഗതം ചെയ്യുന്നു. തുടര്‍ഭരണം എന്നത് കേരളത്തിലെ ജനങ്ങളുടെ മനസില്‍ കുറേക്കാലമായി നിലനില്‍ക്കുന്ന സ്വപ്നമാണ്.
പിണറായി വിജയന് ചെയ്ത ഒരുപാട് കാര്യങ്ങളുണ്ട്. അതില്‍ കുറ്റങ്ങള്‍ മാത്രം കാണുക എന്നത് ശരിയല്ലെന്നും പദ്മനാഭൻ കൂട്ടിച്ചേർത്തു.ബിജെപി നേതൃത്വത്തിനെതിരേയും പദ്മനാഭൻ വിമർശനം നടത്തി.
കെ. സുരേന്ദ്രന് രണ്ടിടങ്ങളില്‍ മത്സരിച്ചത് കൂടിയാലോചന ഇല്ലാതെയാണ്. ആത്മാര്‍ഥമായി പ്രവര്‍ത്തിക്കുന്ന പ്രവര്‍ത്തകര്‍ക്ക് പാര്‍ട്ടിയില്‍ അവഗണന നേരിടുന്നുണ്ടെന്നും ധര്‍മ്മടത്തെ എന്‍ഡിഎ സ്ഥാനാര്‍ഥിയുമായിരുന്ന പദ്മനാഭൻ പറഞ്ഞു.