ആറന്മുള: പത്തനംതിട്ട ജില്ലയിലെ ഉയർന്ന ഭൂരിപക്ഷവുമായി രണ്ടാമത് നിയമസഭയിലെത്തുന്ന വീണാ ജോർജിന് ഒരു കാബിനറ്റ് പദവി സ്വപ്നം കാണുകയാണ് ആറന്മുളയിലെ വോട്ടർമാർ.
മന്ത്രിസ്ഥാനമോ സ്പീക്കർ പദവിയോ വീണയ്ക്കു ലഭിക്കുമെന്ന ഉറച്ച പ്രതീക്ഷ മണ്ഡലത്തിലുണ്ട്. വീണാ ജോര്‍ജ് സ്പീക്കര്‍ ആകുകയാണെങ്കില്‍ സംസ്ഥാനത്ത് ആദ്യമായാണ് വനിതാ സ്പീക്കര്‍ ആകുന്നതെന്ന ഖ്യാതിയും സ്വന്തമാകും.
കെ.ഒ. ഐഷാബായി, എ. നബീസത്ത് ബീവി, ഭാര്‍ഗവി തങ്കപ്പന് എന്നീ വനിതകളാണ് ഡെപ്യൂട്ടി സ്പീക്കര്മാരായിട്ടുണ്ട്.
മന്ത്രി സ്ഥാനത്തെത്തിയാല്‍ ജില്ലയില്‍ നിന്നുള്ള ആദ്യ വനിതാ മന്ത്രിയെന്ന പേരിലും സിപിഎമ്മിലെ ആദ്യ മന്ത്രിയെന്ന പേരിലും വീണ അറിയപ്പെടും.
എം.കെ. ഹേമചന്ദ്രനും ആര്. രാമചന്ദ്രന് നായരുമാണ് ആറന്മുള മണ്ഡലത്തെ പ്രതിനിധീകരിച്ച് മന്ത്രിമാരായിട്ടുണ്ട്.
1977 – 79 വരെയുള്ള കരുണാകരന് മന്ത്രിസഭയിലും തുടര്‍ന്ന് വന്ന ആന്റണി മന്ത്രിസഭയിലും എം.കെ. ഹേമചന്ദ്രന് ധനകാര്യ മന്ത്രിയും 1991 – 96 വരെയുള്ള കരുണാകരന് മന്ത്രിസഭയില്‍ ആര്. രാമചന്ദ്രന് നായര്‍ ആരോഗ്യ മന്ത്രിയുമായിരുന്നു.
ആറന്മുള മണ്ഡലത്തെ ഇതിന് മുമ്പ് പ്രതിനിധീകരിച്ച എംഎല്‍എമാര്‍ക്ക് ലഭിച്ച ഭൂരിപക്ഷത്തേക്കാള്‍ ഉയര്‍ന്ന ഭൂരിപക്ഷമാണ് ഇത്തവണ വീണാ ജോര്‍ജിന് ലഭിച്ചത്.
(19003). 2006 ല്‍ സിപിഎമ്മിലെ കെ.സി. രാജഗോപാലിന് 14,620, 1977ല്‍ കോണ്‍ഗ്രസിലെ എം.കെ. ഹേമചന്ദ്രന് 14,355 ഉം 1960 ല്‍ കോണ്‍ഗ്രസിലെ തന്നെ കെ. ഗോപിനാഥന്‍പിള്ളയ്ക്ക് 11,604 വോട്ടിന്റെ ഭൂരിപക്ഷവും ലഭിച്ചിരുന്നു.