പ​റ​ഞ്ഞ​ത് വെ​റും വാ​ക്ക​ല്ലെ​ന്ന് ഉ​ടു​മ്പ​ൻ​ചോ​ല​യി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി; ഇ.​എം.​ആ​ഗ​സ്തി ത​ല​മൊ​ട്ട​യ​ടി​ച്ചു


ഇ​ടു​ക്കി: പ​റ​ഞ്ഞ​ത് വെ​റും വാ​ക്ക​ല്ലെ​ന്ന് ഉ​ടു​മ്പ​ൻ​ചോ​ല​യി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഇ.​എം.​ആ​ഗ​സ്തി തെ​ളി​യി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പ് തോ​ൽ​വി​ക്ക് പി​ന്നാ​ലെ ആ​ഗ​സ്തി ത​ല മൊ​ട്ട​യ​ടി​ച്ചു.

എ​തി​ർ സ്ഥാ​നാ​ർ​ഥി എം.​എം.​മ​ണി​ക്ക് 20,000 ക​ട​ന്ന ഭൂ​രി​പ​ക്ഷം ല​ഭി​ച്ചാ​ൽ ത​ല​മു​ണ്ഡ​നം ചെ​യ്യു​മെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ൻ​പേ ആ​ഗ​സ്തി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പി​ൽ 38,305 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷം നേ​ടി​യാ​ണ് മ​ണി വി​ജ​യി​ച്ചു ക​യ​റി​യ​ത്.

തെ​ര​ഞ്ഞെ​ടു​പ്പി​ൽ തോ​ൽ​വി​യും ജ​യ​വും സാ​ധാ​ര​ണ​മാ​ണെ​ന്നും ആ​ഗ​സ്തി തീ​രു​മാ​ന​ത്തി​ൽ നി​ന്നും പി​ന്മാ​റ​ണ​മെ​ന്നും ഫ​ല​പ്ര​ഖ്യാ​പ​ന​ത്തി​ന് ശേ​ഷം എം.​എം.​മ​ണി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

Related posts

Leave a Comment