തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ചികിത്സയ്ക്കു കൂടുതൽ സംവിധാനം ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
കെടിഡിസി ഹോട്ടലുകള്‍ ചികില്‍സാ കേന്ദ്രങ്ങളാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
വിക്ടേഴ്സ് ചാനൽ വഴി കോവിഡ് രോഗികൾക്കു എല്ലാ ദിവസവും ഫോണ്‍ ഇൻ കണ്സൾട്ടേഷൻ സൗകര്യം ഏർപ്പെടുത്തും.
സ്വകാര്യ ചാനലുകൾ ഡോക്ടർമാരുമായി ഓണ്‍ലൈൻ കണ്സൾട്ടേഷൻ നടത്താൻ സൗകര്യം ഒരുക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ഒരു രോഗിക്ക് ഒരു തവണ ബന്ധപ്പെട്ട ഡോക്ടർമാരെ തന്നെ ബന്ധപ്പടാനാകുന്ന രീതിയിൽ ടെലിമെഡിസിൻ മാറ്റണം. ഇക്കാര്യത്തിൽ സ്വകാര്യ ഡോക്ടർമാരും സംഘടനകളും പങ്കാളിത്തം വഹിക്കണം.
ചികിത്സ കിട്ടാതെ വരുന്ന സാഹചര്യം ആർക്കും ഉണ്ടാകാതെ നോക്കണമെന്നും അദ്ദേഹം പറഞ്ഞു.
അൻപത് അശതമാനം കിടക്കകള്‍ കോവിഡ് ചികില്‍സയ്ക്ക് മാറ്റിവയ്ക്കാത്ത ആശുപത്രികൾക്ക് നോട്ടിസ് നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.