കല്ലടിക്കോട്: റോഡ് പണി പൂർത്തിയായപ്പോൾ മുറ പോലെ വാട്ടർ അതോറിറ്റി റോഡ് പൊളിക്കാൻ തുടങ്ങി. തച്ചന്പാറ മുതുകുർശ്ശി റോഡിൽ മുതുകുർശ്ശി റിക്രിയേഷൻ ക്ലബ്ബിന് സമീപമാണ് റോഡ് പൊളിച്ച് പണി നടത്തിയത്. പൈപ്പ് ലീക്ക് മാറ്റാൻ വേണ്ടിയാണ് ഇവിടെ റോഡ് വെട്ടി പൊളിച്ചത്.
കെ വി വിജയദാസ് എം എൽ എയുടെ ആസ്തി വികസന ഫണ്ടിൽനിന്നും 10 കോടി രൂപ ചെലവഴിച്ചാണ് ഈറോഡ് പുനർനിർമാണം നടത്തിയത്. പണി പൂർത്തീകരിച്ച് രണ്ടുമാസം ആയിട്ടില്ല.
കോടികൾ മുടക്കി പുനർ നിർമാണം നടത്തിയ റോഡ് വെട്ടിപ്പൊളിക്കുന്നത് റോഡിന്റെ നാശത്തിന് കാരണമാകും.റോഡ് നിർമാണം നടക്കുന്പോൾ പൈപ്പുകൾ മാറ്റാത്തതും ഗുണനിലവാരമില്ലാത്ത പൈപ്പുകൾ ഉപയോഗിക്കുന്നതുമാണ് ഇത്തരം സംഭവങ്ങൾ നടക്കാൻ കാരണമെന്നാണ് നാട്ടുകാരുടെ പരാതി.