സിനിമാരംഗത്തു ഗോസിപ്പുകള്‍ പുതുമയല്ല, പ്രത്യേകിച്ചു താരസുന്ദരികളെക്കുറിച്ച്.
ഓരോ ദിവസവും ഓരോ നടിമാരെയും കുറിച്ച് ഓരോ തരത്തിലുള്ള ഗോസിപ്പുകള്‍ നമ്മള് കേള്‍ക്കാറുണ്ട്.
അതിൽ മിക്കതും അല്പ്പനേരത്തിനുള്ളില് തന്നെ അപ്രത്യക്ഷമാവുകയും ചെയ്യും.
ഇപ്പോഴിതാ തന്നെക്കുറിച്ച് കേട്ട ഗോസിപ്പുകളെക്കുറിച്ച് നടി ഇല്യാന ഡിക്രൂസ് വീണ്ടും മനസ് തുറക്കുകയാണ്.
ആന്‍ഡ്രു നീബോണുമായി പ്രണയത്തിലായിരുന്ന കാലത്തായിരുന്നു ഇല്യാനയെക്കുറിച്ചുള്ള ഏറ്റവും വലിയ ഗോസിപ്പ് പ്രചരിക്കുന്നത്.
ഇല്യാന ഗര്‍ഭിണിയാണെന്നായിരുന്നു അന്ന് പ്രചരിച്ചിരുന്നത്. അന്നുതന്നെ ഇല്യാന ഇത് നിഷേധിച്ച് രംഗത്ത് വന്നിരുന്നു.
ഇപ്പോഴിതാ ബോളിവുഡ് ഹങ്കാമയ്ക്ക് നല്കിയ അഭിമുഖത്തില്‍ തന്നെ കുറിച്ച് പ്രചരിച്ചിരുന്ന വാര്‍ത്തയെ കുറിച്ച് ഇല്യാന ഒരിക്കല്‍ ക്കൂടി മനസ് തുറന്നിരിക്കുകയാണ്.
ഞാന്‍ ഗര്‍ഭിണിയായിരുന്നുവെന്നും അബോര്ഷന് ചെയ്തുവെന്നും ആരോ പറഞ്ഞു.
ആളുകള്‍ എന്തൊക്കയോ ആണ് എഴുതി വിടുന്നത്. ഇതൊക്കെ എവിടെനിന്ന് കിട്ടുന്നുവെന്ന് ഞാന്‍ അത്ഭുതപ്പെടാറുണ്ടെന്നായിരുന്നു ഇല്യാന പറഞ്ഞത്.
2018 ലായിരുന്നു ഇല്യാന ഗര്‍ഭിണിയാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്. പിന്നീട് ഗര്‍ഭിണിയല്ല എന്ന പോസ്റ്റിലൂടെയാണ് ഈ വാര്‍ത്തകള്‍ക്ക് ഇല്യാന തന്നെ വിരാമമിട്ടത്.
താന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്ന് പോലും പ്രചരിച്ചിരുന്നുവെന്നാണ് ഇല്യാന ഇപ്പോള്‍ പറയുന്നത്.
ഒരിക്കലും പോലും അത്തരത്തിലൊന്നിന് താന്‍ ശ്രമിച്ചിട്ടില്ലെന്നാണ് താരം പറയുന്നു.