ഉ​​​ന്ന​​​യി​​​ച്ചി​​​ട്ടു​​​ള്ള ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ള്‍ ഗൗ​​​ര​​​വ​​​മു​​​ള്ള​​​താ​​​..! കോ​​​വി​​​ഡി​​​ന്‍റെ ര​​​ണ്ടാം ത​​​രം​​​ഗം ന​ടി അ​മ്പി​ളി ദേ​വി​യു​ടെ ഭ​ര്‍​ത്താ​വ് ആ​ദി​ത്യ​ന്‍ ജ​യ​ന് തുണയായി

കൊ​​​ച്ചി: ച​​​ല​​​ച്ചി​​​ത്ര-​​​സീ​​​രി​​​യ​​​ല്‍ ന​​​ടി അ​​​മ്പി​​​ളി ദേ​​​വി ന​​​ല്‍​കി​​​യ കേ​​​സി​​​ല്‍ ഭ​​​ര്‍​ത്താ​​​വും ന​​​ട​​​നു​​​മാ​​​യ ആ​​​ദി​​​ത്യ​​​ന്‍ ജ​​​യ​​​ന് ഹൈ​​​ക്കോ​​​ട​​​തി ജൂ​​​ണ്‍ ഒ​​​മ്പ​​​തു വ​​​രെ മു​​​ന്‍​കൂ​​​ര്‍ ജാ​​​മ്യം അ​​​നു​​​വ​​​ദി​​​ച്ചു.

കൂ​​​ടു​​​ത​​​ല്‍ സ്ത്രീ​​​ധ​​​ന​​​മാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ആ​​​ദി​​​ത്യ​​​ന്‍ പീ​​​ഡി​​​പ്പി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും, 2021 മാ​​​ര്‍​ച്ച് 23 ന് ​​​വീ​​​ട്ടി​​​ല്‍ വ​​​ന്ന് ത​​​ന്നെ​​​യും മാ​​​താ​​​പി​​​താ​​​ക്ക​​​ളെ​​​യും കൊ​​​ല്ലു​​​മെ​​​ന്നു ക​​​ത്തി കാ​​​ണി​​​ച്ചു ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തി​​​യെ​​​ന്നു​​​മാ​​​രോ​​​പി​​​ച്ച് അ​​​മ്പി​​​ളി ദേ​​​വി ന​​​ല്‍​കി​​​യ പ​​​രാ​​​തി​​​യി​​​ല്‍ ച​​​വ​​​റ പോ​​​ലീ​​​സ് കേ​​​സെ​​​ടു​​​ത്തി​​​രു​​​ന്നു.

ഈ ​​​കേ​​​സി​​​ല്‍ മു​​​ന്‍​കൂ​​​ര്‍ ജാ​​​മ്യം തേ​​​ടി ആ​​​ദി​​​ത്യ​​​ന്‍ ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​യി​​​ലാ​​ണു ജ​​​സ്റ്റീ​​​സ് പി.​​​വി. കു​​​ഞ്ഞി​​​കൃ​​​ഷ്ണ​​​ന്‍റെ ഇ​​​ട​​​ക്കാ​​​ല ഉ​​​ത്ത​​​ര​​​വ്.

കോ​​​വി​​​ഡി​​​ന്‍റെ ര​​​ണ്ടാം ത​​​രം​​​ഗം കേ​​​ര​​​ള​​​ത്തി​​​ലു​​​ണ്ടാ​​​ക്കി​​​യ പ്ര​​​തി​​​കൂ​​​ല സാ​​​ഹ​​​ച​​​ര്യം ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്താ​​​ണ് ഇ​​​ട​​​ക്കാ​​​ല ജാ​​​മ്യം ന​​​ല്‍​കു​​​ന്ന​​​തെ​​​ന്നും സിം​​​ഗി​​​ള്‍​ബെ​​​ഞ്ച് വ്യ​​​ക്ത​​​മാ​​​ക്കി.

ആ​​​ദി​​​ത്യ​​​നെ​​​തി​​​രെ ഉ​​​ന്ന​​​യി​​​ച്ചി​​​ട്ടു​​​ള്ള ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ള്‍ ഗൗ​​​ര​​​വ​​​മു​​​ള്ള​​​താ​​​ണെ​​​ന്ന് സിം​​​ഗി​​​ള്‍ ബെ​​​ഞ്ച് അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു. ഹ​​​ര്‍​ജി വി​​​ശ​​​ദ​​​മാ​​​യി വാ​​​ദം​​​കേ​​​ട്ട് തീ​​​രു​​​മാ​​​നി​​​ക്കേ​​​ണ്ട​​​തു​​​ണ്ട്.

ഹ​​​ര്‍​ജി​​​ക്കാ​​​ര​​​നെ അ​​​റ​​​സ്റ്റ് ചെ​​​യ്യേ​​​ണ്ട സാ​​​ഹ​​​ച​​​ര്യ​​​മു​​​ണ്ടാ​​​യാ​​​ല്‍ 50,000 രൂ​​​പ​​​യു​​​ടെ ബോ​​​ണ്ടും തു​​​ല്യ തു​​​ക​​​യ്ക്കു​​​ള്ള ര​​​ണ്ട് ആ​​​ള്‍ ജാ​​​മ്യ​​​വും വ്യ​​​വ​​​സ്ഥ ചെ​​​യ്തു വി​​​ട്ട​​​യ​​​ക്ക​​​ണ​​​മെ​​​ന്നാ​​​ണ് ഉ​​​ത്ത​​​ര​​​വി​​​ല്‍ പ​​​റ​​​യു​​​ന്ന​​​ത്.

ജൂ​​​ണ്‍ ഒ​​​മ്പ​​​തു​​​വ​​​രെ മാ​​​ത്ര​​​മാ​​​ണ് ജാ​​​മ്യം. ആ​​​ദി​​​ത്യ​​​ന്‍റെ ഹ​​​ര്‍​ജി ജൂ​​​ണ്‍ ഒ​​​മ്പ​​​തി​​​നു പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന വി​​​വ​​​രം പ​​​രാ​​​തി​​​ക്കാ​​​രി​​​യാ​​​യ അ​​​മ്പി​​​ളി ദേ​​​വി​​​യെ പോ​​​ലീ​​​സ് അ​​​റി​​​യി​​​ക്കാ​​​നും നി​​​ര്‍​ദേ​​​ശി​​​ച്ചി​​​ട്ടു​​​ണ്ട്.

2019 ജ​​​നു​​​വ​​​രി​​​യി​​​ലാ​​​ണ് ആ​​​ദി​​​ത്യ​​​ന്‍ ജ​​​യ​​​ന്‍ ന​​​ടി അ​​​മ്പി​​​ളി ദേ​​​വി​​​യെ വി​​​വാ​​​ഹം ക​​​ഴി​​​ച്ച​​​ത്.

മാ​​​താ​​​പി​​​താ​​​ക്ക​​​ള്‍ ത​​​നി​​​ക്കു ന​​​ല്‍​കി​​​യ 100 പ​​​വ​​​ന്‍ സ്വ​​​ര്‍​ണ​​​വും പ​​​ത്തു ല​​​ക്ഷം രൂ​​​പ​​​യും ആ​​​ദി​​​ത്യ​​​ന്‍ കൈ​​​ക്ക​​​ലാ​​​ക്കി​​​യെ​​​ന്നും 2019 ഏ​​​പ്രി​​​ല്‍ മു​​​ത​​​ല്‍ കൂ​​​ടു​​​ത​​​ല്‍ സ്ത്രീ​​​ധ​​​ന​​​ത്തി​​​നാ​​​യി ത​​​ന്നെ പീ​​​ഡി​​​പ്പി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും അ​​​മ്പി​​​ളി പോ​​​ലീ​​​സി​​​ല്‍ ന​​​ല്‍​കി​​​യ പ​​​രാ​​​തി​​​യി​​​ല്‍ പ​​​റ​​​ഞ്ഞി​​​രു​​​ന്നു.

Related posts

Leave a Comment