പിടിച്ചുകെട്ടാൻ പരിഹാരം സമ്പൂർണ്ണ ലോക്ക്ഡൗണോ? രാജ്യത്തെ വിറപ്പിച്ച് വീണ്ടും കോവിഡ്; പ്ര​തി​ദി​ന ക​ണ​ക്ക് വീ​ണ്ടും നാ​ലു ല​ക്ഷം ക​ട​ന്നു; മരണകണക്കുകളും ഞെട്ടിക്കുന്നത്

 

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ പ്ര​തി​ദി​ന കോ​വി​ഡ് കേ​സു​ക​ൾ വീ​ണ്ടും നാ​ലു ല​ക്ഷം ക​ട​ന്നു. 4,12,262 പേ​ര്‍​ക്കാ​ണ് പു​തു​താ​യി രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​ല്‍ 3,980 കോ​വി​ഡ് മ​ര​ണ​ങ്ങ​ളാ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. ഇ​തോ​ടെ ആ​കെ മ​ര​ണ​സം​ഖ്യ 2,30,168 ആ​യി ഉ​യ​ർ​ന്നു.

ഇ​ന്ത്യ​യി​ൽ സ​ജീ​വ​മാ​യ കോ​വി​ഡ് കേ​സു​ക​ൾ 35.66 ശ​ത​മാ​ന​മാ​ണ്. മ​ഹാ​രാ​ഷ്ട്ര​യി​ലാ​ണ് കോ​വി​ഡ് വ്യാ​പ​നം ഏ​റ്റ​വും രൂ​ക്ഷ​മാ​യി​രി​ക്കു​ന്ന​ത്. 57,640 കേ​സു​ക​ളാ​ണ് സം​സ്ഥാ​ന​ത്ത് ക​ഴി​ഞ്ഞ ദി​വ​സം സ്ഥി​രീ​ക​രി​ച്ച​ത്.

അ​തേ​സ​മ​യം, ഉ​യ​ർ​ന്ന തോ​തി​ൽ പ്ര​ച​രി​ക്കു​ന്ന വൈ​റ​സ് ക​ണ​ക്കി​ലെ​ടു​ക്കു​മ്പോ​ൾ കോ​വി​ഡി​ന്‍റെ മൂ​ന്നാം ത​രം​ഗ​വും പ്ര​തീ​ക്ഷി​ക്കാ​മെ​ന്നും അ​തി​നു​ള്ള സ​മ​യ​പ​രി​ധി പ്ര​വ​ചി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ശാ​സ്ത്ര ഉ​പ​ദേ​ഷ്ടാ​വ് പ​റ​ഞ്ഞു.

Related posts

Leave a Comment