തൊടുപുഴ: ഇരവികുളം ദേശീയോദ്യാനത്തിൽ നടത്തിയ സർവേയിൽ പുതുതായി 145 വരയാടിൻ കുഞ്ഞുങ്ങളെ കൂടി കണ്ടെത്തി.
ഏപ്രിൽ 20 മുതൽ 23 വരെ നാലു ദിവസങ്ങളിലായി നടന്ന സർവേയിൽ ഇരവികുളം ദേശീയോദ്യാനം, ചിന്നാർ വന്യ ജീവി സങ്കേതം, ഷോല നാഷണൽ പാർക്ക് എന്നിവിടങ്ങളിൽ നിന്നാണ് ഉദ്യോഗസ്ഥർ വിവരങ്ങൾ ശേഖരിച്ചത്.
കഴിഞ്ഞവർഷത്തെ കണക്കെടുപ്പിൽ 155 വരയാടുകളെയാണ് കണ്ടെത്തിയത്. ഇതു റിക്കാർഡാണ്.
കോവിഡ് മൂലം വനം വകുപ്പ് ഉദ്യോഗസ്ഥർ മാത്രമാണ് ഇത്തണവയും സർവേയിൽ പങ്കെടുത്തത്.
വന്യജീവി സങ്കേതത്തിന്റെ പരിധിയിൽ മാത്രമാണ് പരിശോധന നടത്തിയത്.
സർവേയിൽ ഇരവികുളം ദേശീയോദ്യാനത്തിൽ 782 വരയാടുകളെ ഇതുവരെ കണ്ടെത്താനായതായി അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ ജോബ് ജെ. നേര്യംപറന്പിൽ പറഞ്ഞു.
ചിന്നാർ വന്യജീവി സങ്കേതത്തിൽ നിന്ന് 93 വരയാടുകളെയും ഷോല നാഷണൽ പാർക്കിൽ നിന്ന് 19 വരയാടുകളെയും കണ്ടെത്തി.