മുളന്തുരുത്തി: കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായുള്ള പരിശോധനയുടെ പേരിൽ അത്യാവശ്യ യാത്രികരിൽനിന്നു പോലും മുളന്തുരുത്തി പോലീസ് പിഴ ഈടാക്കുന്നെന്നു പരാതി.
മുളന്തുരുത്തി ടെലിഫോൺ എക്സ്ചേഞ്ചിനു മുന്നിൽ ഇന്നലെ നടന്ന പരിശോധനയിൽ ചോറ്റാനിക്കര ഗവ. ആയുർവേദ ഡിസ്പെൻസറിയിൽ പോയി മടങ്ങുകയായിരുന്ന കാഞ്ഞിരമറ്റം സ്വദേശിയിൽനിന്നു പോലീസ് പിഴ ഈടാക്കി.
മരുന്നു തീർന്നതിനെത്തുടർന്നു തനിക്കും മാതാപിതാക്കൾക്കുമുള്ള മരുന്നു വാങ്ങാൻ പോയതാണെന്നു പറഞ്ഞിട്ടും പോലീസ് ഉദ്യോഗസ്ഥൻ പരുഷമായി സംസാരിക്കുകയും പിഴ ഈടാക്കുകയുമായിരുന്നെന്ന് ഇയാൾ പരാതിപ്പെട്ടു.