റാസ്പുടിൻ പാട്ടിനൊപ്പമാണ് ചുവടു വയ്ക്കുന്ന അമ്മച്ചിയുടെ വീഡിയോ വൈറലാകുന്നു.
ചട്ടയും മുണ്ടും ധരിച്ച് ചിരിച്ചു കൊണ്ടാണ് അമ്മച്ചിയുടെ ഡാൻസ്. നിരവധി ആലുകളാണ് വീഡിയോ സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്തിരിക്കുന്നത്.
ഈ വൈറൽ ഡാൻസർ ആരാണെന്നുള്ള അന്വേഷണത്തിലാണ് സമൂഹമാധ്യമങ്ങൾ.
തൃശൂർ മെഡിക്കൽ കോളജിലെ വിദ്യാർഥികളായ നവീനും ജാനകിയും ജോലിക്കിടയിലെ ഒഴിവുസമയത്ത് റാസ്പുടിൻ പാട്ടിനൊപ്പം ചുവടുവച്ചതിന്റെ പിന്നാലെ നിരവധി ആളുകളാണ് ഡാൻസുമായി രംഗത്ത് എത്തിയത്.
അതിൽ റാസ്പുടിന്റെ കുടിയൻ പതിപ്പും മലയാളി മങ്ക പതിപ്പും ഏറെ ശ്രദ്ധിക്കപ്പെട്ടു.